ഗൂഗിള്‍ പേ വഴി 1000 രൂപവരെ നേടാന്‍ അവസരം

10 മുതല്‍ 1000 രൂപവരെയുള്ള സ്ക്രാച്ച് കാര്‍ഡുകളാണ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നത്...

Update: 2019-11-30 14:52 GMT
Advertising

ഗൂഗിള്‍ പേ വീണ്ടും കാഷ് പ്രൈസുമായി എത്തിയിരിക്കുകയാണ്. ലളിതമായ ചില മാര്‍ഗങ്ങളിലൂടെ ഏതൊരു ഗൂഗിള്‍ പേ ഉപഭോക്താവിന് കാഷ് പ്രൈസ് ഉറപ്പിക്കാനാകും. ഓണ്‍ എയര്‍ എന്ന പേരില്‍ ഓഡിയോ റിവാര്‍ഡായാണ് ഇതിനെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ പേയുടെ ഏതെങ്കിലും പരസ്യം ഈ ആപ് തുറന്ന് കേള്‍പ്പിക്കുന്നവര്‍ക്കാണ് ഗൂഗിള്‍ സ്‌ക്രാച്ച് കാര്‍ഡ് നല്‍കുക. ടി.വിയിലോ യുട്യൂബിലോ ഉള്ള ഗൂഗിള്‍ പേ പരസ്യം ഇതിനായി ഉപയോഗിക്കാനാകും. ഡിസംബര്‍ രണ്ടിന് രാത്രി 11.59 വരെയാണ് ഈ ഓഫര്‍ ഉണ്ടാവുക.

ये भी पà¥�ें- ചൈനയുടെ മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ടിക് ടോക്

ഈ ഓഫര്‍ ലഭിക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍

* ആദ്യം ഗൂഗിള്‍ പേ ആപ്ലിക്കേഷന്റെ ഹോം പേജില്‍ പോയി പ്രൊമോഷന്‍സ് എന്ന ഭാഗം തിരയുക. അപ്പോള്‍ കൂട്ടത്തില്‍ ഓണ്‍ എയര്‍ എന്ന ഒരു ഐക്കണ്‍ കാണാനാകും.

* നമ്മുടെ സ്മാര്‍ട്ട് ഫോണിലൂടെ 20 സെക്കന്റെങ്കിലും ഗൂഗിള്‍ പേ പരസ്യം കേട്ടാല്‍ മാത്രമേ സ്‌ക്രാച്ച് കാര്‍ഡ് ഗൂഗിള്‍ അനുവദിക്കുകയുള്ളൂ. ആപ്പിന് അതുകൊണ്ട് സ്മാര്‍ട്ട് ഫോണിന്റെ മൈക്രോഫോണ്‍ പെര്‍മിഷന്‍ കൊടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇനി ഓണ്‍ എയര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ ഗൂഗിള്‍ പേ തന്നെ പെര്‍മിഷന്‍ നല്‍കാത്തവരെ അക്കാര്യം ഓര്‍മ്മിപ്പിക്കും.

*ഓണ്‍ എയര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് കുറഞ്ഞത് 20 സെക്കന്റെങ്കിലും ഗൂഗിള്‍ പേ പരസ്യം കേള്‍പിക്കണം. ഗൂഗിള്‍ പേ പരസ്യം തിരിച്ചറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം.

* ഗൂഗിള്‍ പേ പരസ്യം തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും.

ഓണ്‍ലൈനിലോ ടി.വിയിലോ ഗൂഗിള്‍ പേ പരസ്യം വരുന്നത് കാത്തിരുന്ന് അപ്പോള്‍ തന്നെ ഓണ്‍ എയര്‍ ക്ലിക്ക് ചെയ്ത് സ്‌ക്രാച്ച് കാര്‍ഡ് നേടുക എളുപ്പമല്ല. യുട്യൂബില്‍ ഏറ്റവും പുതിയ ഗൂഗിള്‍ പേ പരസ്യങ്ങള്‍ തിരഞ്ഞ് കേള്‍പ്പിക്കുന്നതാകും എളുപ്പമാര്‍ഗം.

Tags:    

Similar News