മൊബൈല്‍-ഇന്‍റര്‍നെറ്റ് നിരക്ക് കൂട്ടുന്നു; വര്‍ധന 42 ശതമാനം വരെ
വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ കൂടൂന്നു. കോളുകള്‍ക്കും ഇന്‍റര്‍നെറ്റ് സേവനത്തിനുമുള്ള നിരക്കുകൾ വൊഡാഫോണ്‍-ഐഡിയ പകുതിയോളം കൂട്ടി. പുതുക്കിയ നിരക്കുകള്‍ മറ്റന്നാള്‍ പ്രാബല്യത്തില്‍ വരും. മറ്റ് ടെലികോം കമ്പനിനികളും നിരക്കുകള്‍ കൂട്ടിയേക്കും.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ നിരക്ക് വര്‍ധനവാണിത്. സേവനങ്ങള്‍ക്ക് 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. നിരക്കിന് പുറമെ മറ്റ് ദാതാക്കളിലേക്കുള്ള കോളുകള്‍ക്ക് വൊഡാഫോണ്‍ - ഐഡിയ മിനിട്ടിന് 6 പൈസ വീതം ഈടാക്കും. 2,28,84,365 ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു.
എയര്‍ടെല്ലും റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം ഐഡിയക്ക് 50,921 കോടി രൂപയും എയര്‍ടെല്ലിന് 23,045 കോടിയുമാണ് നഷ്ടം. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കന്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആശങ്ക ട്രായിക്കുണ്ട്.