കൂട്ടിയ മൊബൈല്‍ നിരക്കുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
19 രൂപമുതല്‍ 2398 രൂപവരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. വൊഡഫോണില്‍ 49 രൂപ മുതല്‍ 2399 രൂപ വരെയുള്ള പ്ലാനുകളാണുള്ളത്.
സ്വകാര്യമൊബൈല്‍ കമ്പനികളായ ഐഡിയ - വൊഡഫോണും എയര്‍ടെല്ലും വര്‍ധിപ്പിച്ച താരിഫുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. 50 ശതമാനം വരെയാണ് ഇരു കമ്പനികളും നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. റിലയന്‍സിന്റെ ജിയോ പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ ആറിന് വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിക്കുക. ജിയോ 40 ശതമാനം വരെ നിരക്കുകള്‍ കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. ബി.എസ്.എന്‍.എലിന്റെ പുതുക്കിയ നിരക്കുകളും ഉടന്‍ പ്രഖ്യാപിക്കും.
മിക്കവാറും പ്ലാനുകളുടെ വിശദാംശങ്ങളില്‍ മാറ്റം വരുത്താതെ നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്തിരിക്കുന്നത്. ഭാരതി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളിങ് പ്ലാനുകള്‍ ഭൂരിഭാഗവും മാറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. ഓരോ പ്ലാനുകളിലും നിശ്ചയിച്ചിട്ടുള്ള പരിധിക്ക് ശേഷം എയര്‍ടെല്ലില്‍ നിന്നും മറ്റു സേവനദാതാക്കളുടെ നമ്പറുകളിലേക്കുള്ള വിളികള്‍ക്ക് മിനുറ്റിന് ആറ് പൈസയാണ് എയര്‍ടെല്‍ ഈടാക്കുക. 19 രൂപമുതല്‍ 2398 രൂപവരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. വൊഡഫോണില്‍ 49 രൂപ മുതല്‍ 2399 രൂപ വരെയുള്ള പ്ലാനുകളാണുള്ളത്.
എയര്‍ടെല്‍ പ്ലാനുകള്‍
പ്ലാന്‍ 19 : എയര്‍ടെലിന്റെ ഏറ്റവും ചെറിയ പ്ലാന്‍. രണ്ട് ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ അണ്‍ ലിമിറ്റഡ് കോള്‍ സൗകര്യം ഉണ്ട്. 150 എം.ബി ഡാറ്റയും 100 എസ്.എം.എസുകളും ലഭിക്കും
പ്ലാന്‍ 49: മുന്‍പത്തെ 35 രൂപയുടെ പ്ലാനാണ് 49 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ 38.52 രൂപയുടെ(നേരത്തെ 26.66രൂപ) സംസാരസമയവും. 100 എം.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. എയര്‍ടെലിന്റെ ഒരു മാസം വാലിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ പ്ലാന്‍.
പ്ലാന്‍ 79: നേരത്തെയുണ്ടായിരുന്ന 65 രൂപയുടെ പ്ലാനാണ് 79ലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഈ പ്ലാനില്‍ 63.95 രൂപയുടെ സംസാരസമയവും 200 എം.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും.
ये à¤à¥€ पà¥�ें- ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി
പ്ലാന്‍ 148: പഴയ 129ന്റെ പ്ലാന്‍. അനിയന്ത്രിത സംസാര സമയം, 300 എസ്.എം.എസ്, 2 ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി.
പ്ലാന്‍ 248: നേരത്തെയുണ്ടായിരുന്ന 169, 199 പ്ലാനുകള്‍ എയര്‍ടെല്‍ ഒഴിവാക്കി. പകരമാണ് 248ന്റെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ 1.5 ജിബി പ്രതിദിന ഡാറ്റയും 100 എസ്.എം.എസും(പ്രതിദിനം) ലഭിക്കും.
പ്ലാന്‍ 298: എയര്‍ടെലിന്റെ 249 രൂപയുടെ പ്ലാനാണ് പുതുക്കി 298 രൂപയാക്കിയിരിക്കുന്നത്. പ്ലാന്‍ 248ലേതു പോലെ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനില്‍ ഡാറ്റ പ്രതിദിനം 2 ജി.ബിയായിരിക്കും.
82 ദിവസ പ്ലാനുകള്‍
എയര്‍ടെലിന്റെ 82 ദിവസം സേവനം നല്‍കുന്ന പ്ലാനുകളിലാണ് വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. നേരത്തെ 448, 499 രൂപക്ക് നല്‍കിയിരുന്ന ഈ പ്ലാനുകള്‍ ഇപ്പോള്‍ യഥാക്രമം 598, 698 രൂപയിലേക്ക് ഉയര്‍ത്തി. രണ്ട് പ്ലാനുകളിലും അനിയന്ത്രിത ഫോണ്‍ കോള്‍ സൗകര്യമുണ്ട്. 598 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബിയാണ് ഡാറ്റയെങ്കില്‍ 698 രൂപയുടെ പ്ലാനില്‍ 2 ജി.ബിയാണ് പ്രതിദിനം ലഭിക്കുന്ന ഡാറ്റ.
പ്ലാന്‍ 1498: 2ജി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട 998 രൂപയുടെ പ്ലാനാണ് 1498 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം 3600 എസ്.എം.എസും 25 ജി.ബി ഡാറ്റയും 365 വര്‍ഷത്തേക്ക് ഈ പ്ലാനില്‍ എയര്‍ടെല്‍ നല്‍കും.
പ്ലാന്‍ 2398: എയര്‍ടെലിന്റെ ഏറ്റവും ഉയര്‍ന്ന പ്ലാന്‍. പഴയ 1699രൂപയുടെ പുതിയ പ്ലാനില്‍ പരിധിയില്ലാത്ത സംസാര സമയവും പ്രതിദിനം 100 എസ്.എം.എസും പ്രതിദിനം 1.5 ജി.ബി ഡാറ്റയും ലഭിക്കും.
വൊഡഫോണ്‍ ഐഡിയ നിരക്കുകള്‍
മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ തരമില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് വൊഡഫോണ്‍ ഐഡിയയാണ്. അതിന് പിന്നാലെ എയര്‍ടെല്ലും വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള പണം ഈടാക്കുന്ന ഐ.യു.സിയാണ്(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ്) ആണ് തങ്ങളുടെ നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലിന്റേതിന് സമാനമായി മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് പരിധിക്കപ്പുറം മിനുറ്റിന് ആറ് പൈസയാണ് വൊഡഫോണ്‍ ഈടാക്കുക. വോഡഫോണിനും ഐഡിയക്കും ഇടയിലുള്ള ഫോണ്‍ വിളികള്‍ ഇതില്‍ പെടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പ്ലാന്‍ 49: പഴയ35 രൂപയുടെ പ്ലാനാണിത്. പുതിയ പ്ലാനില്‍ 38 രൂപയുടെ സംസാരസമയം, 100 എം.ബി ഡാറ്റ, സെക്കന്റിന് 2.5 താരിഫ്, 28 ദിവസത്തെ വാലിഡിറ്റി എന്നിങ്ങനെയാണ് വൊഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്ലാന്‍ 79: 200 എം.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമുള്ള ഈ പ്ലാനില്‍ 64 രൂപയുടെ ടോക് ടൈമാണ് ലഭിക്കുക. സെക്കന്റിന് ഒരു പൈസയെന്ന നിരക്കിലാണ് കോള്‍ചാര്‍ജ് ഈടാക്കുക.
ये à¤à¥€ पà¥�ें- പുതുക്കിയ മൊബൈല്‍ സേവന നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
പ്ലാന്‍ 149: ഈ പ്ലാനില്‍ നെറ്റ്‌വര്‍ക്കിന് പുറത്തേക്കുള്ള കോളുകള്‍ക്ക് 1000 മിനുറ്റിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നു. 2 ജിബി പ്രതിമാസ ഡാറ്റയും 300 എസ്.എം.എസും 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലുണ്ട്.
പ്ലാന്‍ 249: പഴയ 198 രൂപയുടെ പ്ലാനാണ് വൊഡഫോണ്‍ 47 രൂപ കൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിലും നെറ്റ്‌വര്‍ക്കിന് പുറത്തേക്കുള്ള കോളുകള്‍ക്ക് 1000 മിനുറ്റിന്റെ പരിധിയുണ്ട്. 1.5 ജിബി പ്രതിദിന ഡാറ്റയും 100 പ്രതിദിന എസ്.എം.എസുകളും ലഭിക്കും. 28 ദിവസമാണ് കാലാവധി.
പ്ലാന്‍ 299: പ്രതിദിനം 2 ജിബി ഡാറ്റ. നെറ്റ്‌വര്‍ക്കിന് പുറത്തേക്കുള്ള കോളുകള്‍ക്ക് 1000 മിനുറ്റിന്റെ പരിധിയുണ്ട്. പ്രതിദിനം 100 എസ്.എം.എസുകള്‍ അയക്കാവുന്ന പ്ലാനിന്റെ കാലാവധി 28 ദിവസം.
പ്ലാന്‍ 399: സ്വന്തം നെറ്റ്‌വര്‍ക്കിന് പുറത്തേക്കുള്ള കോളുകള്‍ക്ക് 1000 മിനുറ്റിന്റെ പരിധി, പ്രതിദിനം 100 എസ്.എം.എസ്, പ്രതിദിനം 3 ജി.ബി ഡാറ്റ, തുടങ്ങി പഴയ 399 പ്ലാനിന്റെ സൗകര്യങ്ങളുണ്ടെങ്കിലും 84 ദിവസത്തെ കാലാവധി കമ്പനി കുത്തനെ 28 ദിവസമാക്കി കുറച്ചു.
പ്ലാന്‍ 379: 84 ദിവസത്തെ കാലാവധിയുള്ള പ്ലാനില്‍ നെറ്റ്‌വര്‍ക്കിന് പുറത്തേക്ക് 3000 മിനുറ്റ് വരെ വിളിക്കാം. ആകെ 6 ജി.ബി ഡാറ്റയും 1000 എസ്.എം.എസുകളും ഈ പ്ലാനിലുണ്ട്.
പ്ലാന്‍ 599: വൊഡഫോണിന്റെ ജനപ്രിയ പ്ലാനായിരുന്ന 458 ന്റെ പുതുരൂപം. 84 ദിവസത്തെ കാലാവധിയില്‍ നെറ്റ്‌വര്‍ക്കിന് പുറത്തേക്ക് 3000 മിനുറ്റ് വരെ വിളിക്കാം. പ്രതിദിനം 1.5 ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസുകളും ഈ പ്ലാനിലുണ്ട്.
പ്ലാന്‍ 699: 84 ദിവസത്തെ കാലാവധിയില്‍ നെറ്റ്‌വര്‍ക്കിന് പുറത്തേക്ക് 3000 മിനുറ്റ് വരെ വിളിക്കാം. പ്രതിദിനം 2 ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസുകളും ഈ പ്ലാനിലുണ്ട്.
പ്ലാന്‍1499: പ്രതിവര്‍ഷ പ്ലാനുകളില്‍ കുറഞ്ഞത്. പഴയ 998ന്റെ പ്ലാന്‍. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12000 മിനുറ്റ് വരെ ഒരു വര്‍ഷം വിളിക്കാം. ഈ കാലയളവില്‍ 24 ജി.ബി ഡാറ്റയും 100 പ്രതിദിന എസ്.എം.എസുകളും ലഭിക്കും.
പ്ലാന്‍ 2399: പഴയ 1699ന്റെപ്ലാനാണ് പുതുക്കി 2399ലെത്തിയിരിക്കുന്നത്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 12000 മിനുറ്റ് വരെ ഒരു വര്‍ഷം വിളിക്കാം. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 പ്രതിദിന എസ്.എം.എസുകളും ലഭിക്കും.