ജിയോയെ വെല്ലാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍
ജിയോ പ്ലാനുകളില്‍ തുക കുറവാണെന്നതിനൊപ്പം സേവനങ്ങളിലും കുറവുണ്ട്. കൂടുതല്‍ ഫോണ്‍ വിളികളും ഡാറ്റ ഉപയോഗവുമുള്ളവര്‍ക്ക് സൗകര്യപ്രദമായ പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചിലവേറും...
എയര്‍ടെല്‍, വൊഡഫോണ്‍, ജിയോ തുടങ്ങിയ പ്രധാന സ്വകാര്യ ടെലികോം കമ്പനികള്‍ ശരാശരി 40 ശതമാനം വരെയാണ് നിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. 42 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ച എയര്‍ടെല്‍ ഉപഭോക്താക്കളെ നിലനിര്‍ത്താനായി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റക്കൊപ്പം അണ്‍ലിമിറ്റഡ് കോള്‍ സൗകര്യമുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് മറ്റു ടെലികോ സേവനദാതാക്കളുമായി മത്സരിക്കുകയാണ് എയര്‍ടെല്‍.
ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാവുന്ന മൂന്നു പ്ലാനുകളാണ് എയര്‍ടെല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ ഇത് ലഭ്യമാണ്. പരിധിയില്ലാത്ത കോള്‍ സൗകര്യമുള്ള ഏറ്റവും ചെറിയ പ്ലാന്‍ 219 രൂപയിലാണ് തുടങ്ങുന്നത്. 28 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 1 ജിബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസുകളും ഈ പ്ലാനില്‍ ലഭിക്കും.
രണ്ടാമത്തെ പ്ലാനിന് 399 രൂപയാണ് എയര്‍ടെല്‍ ഈടാക്കുന്നത്. ഇതിന്റെ കാലാവധി 56 ദിവസവും പ്രതിദിന ഡാറ്റ 1.5 ജിബിയുമാണ്. പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കും. ഇന്ത്യയില്‍ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പ്ലാനില്‍ മൂന്നാമത്തേത് 449 രൂപയുടേതാണ്. 56 ദിവസത്തെ കാലാവധിയില്‍ 2 ജിബി പ്രതിദിന ഡാറ്റയും 90 പ്രതിദിന എസ്.എം.എസുകളും ലഭിക്കും.
റിലയന്‍സ് ജിയോയുടെ സമാനമായ പ്ലാനുകളില്‍ ഒന്നില്‍ പോലും പൂര്‍ണ്ണമായും സൗജന്യ കോള്‍ സൗകര്യമില്ല. 129 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയില്‍ ആകെ 2 ജിബി ഡാറ്റ ലഭിക്കും. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനുറ്റ് വരെയാണ് വിളിക്കാനാവുക. അതുകഴിഞ്ഞാല്‍ മിനുറ്റിന് ആറ് പൈസ ഈടാക്കും.
199 രൂപയുടെ പ്ലാനില്‍ 28 ദിവസം തന്നെയാണ് കാലാവധി. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനുറ്റ് വരെ വിളിക്കാം. പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. 249ന്റെ പ്ലാനിലും കാലാവധി 28 ദിവസത്തില്‍ ഒതുങ്ങുന്നു. പ്രതിദിന ഡാറ്റ 2ജിബിയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനുറ്റ് സംസാര സമയവും ലഭിക്കും.
ये à¤à¥€ पà¥�ें- പുതുക്കിയ നിരക്കുകളില്‍ ആരാണ് മെച്ചം? ജിയോ vs എയര്‍ടെല്‍ vs വൊഡഫോണ്‍
ജിയോ പ്ലാനുകളില്‍ തുക കുറവാണെന്നതിനൊപ്പം സേവനങ്ങളിലും കുറവുണ്ട്. കൂടുതല്‍ ഫോണ്‍ വിളികളും ഡാറ്റ ഉപയോഗവുമുള്ളവര്‍ക്ക് സൗകര്യപ്രദമായ പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിലവ് ജിയോയെ അപേക്ഷിച്ച് കൂടിയ തുകക്കുള്ള പ്ലാനുകളാണ് എയര്‍ടെല്ലിന്റേത്. അതേസമയം കാലാവധി കൂടുതല്‍ നല്‍കുന്നതിനാല്‍ ഇത് ഒരു പരിധി വരെ മറികടക്കാനും സാധിക്കും.