ഗൂഗിള്‍ പേയില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ ചേര്‍ക്കുന്നതെങ്ങനെ?
ഇത്തരത്തില്‍ ഒന്നിലേറെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാല്‍ എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തമ്മില്‍ മാറ്റി പണമിടപാടുകള്‍ നടത്താനുമാകും...
ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടിയ ഓണ്‍ലൈന്‍ പണമിടപാട് ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ലളിതമായ ഉപയോഗക്രമവും ട്രാന്‍സാക്ഷനുകള്‍ക്ക് നല്‍കുന്ന സ്‌ക്രാച്ച് കാര്‍ഡും ഗൂഗിള്‍ നല്‍കുന്ന സുരക്ഷിതത്വവുമാണ് ഭൂരിഭാഗം പേരെയും ഗൂഗിള്‍ പേയിലേക്ക് ആകര്‍ഷിച്ചത്. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ ഗൂഗിള്‍ പേയില്‍ സംവിധാനമുണ്ട്.
ये à¤à¥€ पà¥�ें- പുതുക്കിയ നിരക്കുകളില്‍ ആരാണ് മെച്ചം? ജിയോ vs എയര്‍ടെല്‍ vs വൊഡഫോണ്‍
ഇത്തരത്തില്‍ ഒന്നിലേറെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാല്‍ എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തമ്മില്‍ മാറ്റി ട്രാന്‍സാക്ഷന്‍ നടത്താനും സാധിക്കും. ഗൂഗിള്‍ പേയില്‍ ബാങ്ക് അക്കൗണ്ട് കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെയെന്ന് നോക്കാം
* ഗൂഗിള്‍ പേ ആപ് തുറന്ന ശേഷം മുകള്‍ ഭാഗത്ത് വലതുവശത്തായി കാണുന്ന മൂന്നു കുത്തില്‍ ക്ലിക്ക് ചെയ്യുക.
*അപ്പോള്‍ കാണുന്ന സെറ്റിംങ്‌സില്‍ പേമെന്റ്‌സ് മെത്തേഡ്‌സ് സെലക്ട് ചെയ്യുക
*പേമെന്റ്‌സ് മെത്തേഡ്‌സിനികത്തെ ആഡ് ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
*ബാങ്ക് അക്കൗണ്ടിന്റെ പേരും നമ്പറും മറ്റു വിശദാംശങ്ങളും നല്‍കുക.
*നല്‍കിയ വിവരങ്ങള്‍ ബാങ്കുമായി ഗൂഗിള്‍ പേ ഒത്തു നോക്കും. പിന്നീട് ക്രിയേറ്റ് യു.പി.ഐ പിന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
*ബാങ്കില്‍ നിന്നും അയക്കുന്ന എസ്.എം.എസ് കോഡ് സ്വീകരിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
*പുതിയ യു.പി.ഐ പിന്‍ അടിച്ച് കണ്‍ഫേം ചെയ്താല്‍ പുതിയ ബാങ്ക് അക്കൗണ്ട് ഗൂഗിള്‍ പേയില്‍ കൂട്ടിച്ചേര്‍ക്കും.
ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകളില്‍ ഏതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ക്രമീകരിക്കാനും ഗൂഗിള്‍ സൗകര്യം നല്‍കുന്നുണ്ട്. ഏതെങ്കിലും അക്കൗണ്ട് പ്രൈമറി അക്കൗണ്ടാക്കിയാല്‍ പണം അയക്കുന്നതും ഗൂഗിള്‍ പേ വഴി പണം സ്വീകരിക്കുന്നതും ഈ അക്കൗണ്ട് വഴിയായിരിക്കും. ഇതിനുള്ള മാര്‍ഗ്ഗം കൂടി നോക്കാം.
*ഗൂഗിള്‍ പേ സെറ്റിംങ്‌സിലേക്ക് പോവുക
*സെറ്റിംങ്‌സിലെ പേമെന്റ് മെത്തേഡ്‌സില്‍ ക്ലിക്കു ചെയ്യുക.
*അതില്‍ പ്രൈമറി അക്കൗണ്ടാക്കാന്‍ വിചാരിക്കുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക.
*ശേഷം സെലക്ട് ആസ് പ്രൈമറി അക്കൗണ്ട് എന്ന് ക്ലിക്കു ചെയ്തു കഴിഞ്ഞാല്‍ പ്രൈമറി അക്കൗണ്ട് സെറ്റായി.