ജിമെയിലില്‍ ഇനി ഇ-മെയിലുകളും ചേര്‍ത്ത് അയക്കാം

ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ജിമെയില്‍ ഈ പുത്തന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

Update: 2019-12-10 07:34 GMT
Advertising

ഗൂഗിളിന്റെ ജിമെയിലില്‍ ഇനി ഇ മെയിലുകളേയും അറ്റാച്ച് ചെയ്ത് അയക്കാന്‍ സാധിക്കും. ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ജിമെയില്‍ ഈ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയിലുകളിലെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഫോര്‍വേഡ് ചെയ്യാന്‍ സഹായിക്കുന്നതാണ് ജിമെയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍.

ഈ ഫീച്ചര്‍ പരീക്ഷിച്ചു നോക്കാന്‍ ആവശ്യമായ മെയിലുകള്‍ സെലക്ട് ചെയ്തതിന് ശേഷം മുകളിലെ മൂന്നു വരയില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന മെനു ബാറില്‍ ഫോര്‍വേഡ് ആസ് അറ്റാച്ച്‌മെന്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മെയിലുകള്‍ അയക്കാനുള്ള ഫോര്‍വേഡ് മെനുവിലെത്തും. തുടര്‍ന്ന് സാധാരണ മെയില്‍ അയക്കുന്നതുപോലെ അയക്കാനാകും.

ഒരേ വിഷയത്തിലുള്ള ഒന്നിലേറെ മെയിലുകള്‍ ഫോര്‍വേഡ് ചെയ്യേണ്ടി വരുമ്പോള്‍ നേരത്തെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം മാത്രമേ അയക്കാന്‍ സാധിച്ചിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ വന്നതോടെ ആവശ്യമായ ഫയലുകള്‍ സെലക്ട് ചെയ്ത ശേഷം അയക്കാനാകും.

ഇത്തരത്തില്‍ ഇമെയിലുകള്‍ അറ്റാച്ച് ചെയ്ത് അയക്കുമ്പോള്‍ ഒരു സമ്മറി മെസേജും കൂട്ടത്തില്‍ അയക്കാനാകും. ഇത് എന്താണ് ഈ അറ്റാച്ച് ചെയ്തിരിക്കുന്ന മെയിലുകളിലുള്ളത് എന്നതിന്റെ ഏകദേശ വിവരം മെയില്‍ ലഭിക്കുന്നവര്‍ക്ക് നല്‍കുകയും ചെയ്യും. ഓരോ ഇമെയില്‍ ഫയലും .eml എന്ന എക്‌സ്റ്റെന്‍ഷനിലാണ് സേവ് ആകുന്നത്.

ये भी पà¥�ें- ഗൂഗിള്‍ പേയില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ ചേര്‍ക്കുന്നതെങ്ങനെ?

എത്രത്തോളം ഇമെയിലുകള്‍ ഇങ്ങനെ അയക്കണമെന്ന് അയക്കുന്നയാള്‍ക്ക് തീരുമാനിക്കാനാകും. ഇങ്ങനെ അയക്കുന്ന ഓരോ മെയിലും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോയിലാണ് തുറക്കുക. ജിമെയിലിന്റെ പുതിയ ഫീച്ചര്‍ ഇന്നു മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ജനുവരി 21ഓടെ എല്ലാ ജിമെയില്‍ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

Tags:    

Similar News