ആപ്പിളിന്റെ മൂന്നിലൊന്ന് വിലക്ക് ഇയര്‍ബഡുമായി റിയല്‍മി

ബഡ്‌സ് എയര്‍ ഉപയോഗിച്ച് ഒറ്റ ചാര്‍ജ്ജില്‍ 17മണിക്കൂര്‍ തുടര്‍ച്ചയായി കേള്‍ക്കാനാകുമെന്നാണ് റിയല്‍മിയുടെ അവകാശവാദം

Update: 2019-12-18 14:10 GMT
Advertising

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ ആദ്യത്തെ വയര്‍ലെസ് ഇയര്‍ബഡുകള്‍ വിപണിയില്‍. റിയല്‍മി ബഡ്‌സ് എയര്‍ എന്ന് പേരിട്ടിരിക്കുന്ന ഇയര്‍ബഡിന് ആപ്പിളിന്റെ എയര്‍പോഡിനോടാണ് കാഴ്ച്ചയില്‍ സാമ്യം. എന്നാല്‍ ആപ്പിളിന്റെ മൂന്നിലൊന്ന് വിലക്കാണ് റിയല്‍മി ഇയര്‍ബഡ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ബഡ്‌സ് എയര്‍ ഉപയോഗിച്ച് 17 മണിക്കൂര്‍ തുടര്‍ച്ചയായി കേള്‍ക്കാനാകുമെന്നാണ് റിയല്‍മിയുടെ അവകാശവാദം. എന്നാല്‍, ഈ അവകാശവാദത്തില്‍ ചെറിയൊരു സൂത്രമുണ്ട്. ഇയര്‍ബഡിനൊപ്പം ലഭിക്കുന്ന ചാര്‍ജിംങ് കേസില്‍ നിന്നുള്ള എക്‌സ്ട്രാ ചാര്‍ജ്ജ് കൂടി ഉപയോഗിച്ചാലേ 17 മണിക്കൂര്‍ ലഭിക്കൂ. ഇല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാനാകും.

റിയല്‍മി ബഡ്‌സ് എയര്‍

ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യമായി റിയല്‍മി ബഡ്‌സ് എയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയായിരുന്നു ബഡ്‌സ് എയര്‍ വില്‍പനക്ക് വെച്ചത്. 3999 രൂപ വിലയിട്ടിരിക്കുന്ന ബഡ്‌സ് എയറിന്റെ അടുത്ത വില്‍പന ഡിസംബര്‍ 23നാണ്. ഇന്ത്യന്‍ വിപണിയില്‍ 5000 രൂപയേക്കാള്‍ കുറവില്‍ ഇയര്‍ബഡ്‌സ് വില്‍ക്കുന്ന ലീഫ് പോഡ്‌സ് നോയിസ് ഷോട്‌സ് എക്‌സ്3 എന്നിവയുമായിട്ടായിരിക്കും റിയല്‍മി ബഡ്‌സിന്റെ മത്സരം.

ये भी पà¥�ें- ആപ്പിള്‍ ചതിച്ചു; സ്വകാര്യ വിവരങ്ങള്‍ കമ്പനി വിറ്റുവെന്ന് പരാതി

വയര്‍ലെസ് ചാര്‍ജ്ജിംങും യു.എസ്.ബി സിപോട്ട് ചാര്‍ജ്ജര്‍ വഴിയുള്ള ചാര്‍ജ്ജിംങും ബഡ്‌സ് എയര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെവിയില്‍ വെക്കുന്നതോടെ താനേ കണക്ടാകുന്ന ഓട്ടോ കണക്ഷന്‍ സംവിധാനവും ഇതിലുണ്ട്. ഗെയിമിംങിനായി പ്രത്യേകം മോഡും റിയല്‍മി ഇയര്‍ബഡ്‌സിലുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് ഇന്റഗ്രേഷന്‍, ടച്ച് കണ്‍ട്രോള്‍ എന്നിവയുള്ള ഇയര്‍ബഡ്‌സ് ബ്ലൂടൂത്ത് 5.0യാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഇയര്‍ബഡ്‌സിന് 4.16 ഗ്രാമും ചാര്‍ജിംങ് കെയ്‌സിന് 42.3 ഗ്രാമുമാണ് ഭാരം.

Tags:    

Similar News