പൗരത്വ പ്രക്ഷോഭങ്ങളെ നേരിടാന്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് മാതൃകാപരമെന്ന് ചൈന

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യമാണ് ചൈന. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ഏറ്റവും മോശം രാജ്യമായി 2019ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ചൈനയെ തെരഞ്ഞെടുത്തിരുന്നു.

Update: 2019-12-19 07:11 GMT
Advertising

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങള്‍. ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ വന്ന ലേഖനത്തില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തെ മാതൃകാപരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

'പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ അസം, മേഘാലയ സംസ്ഥാനങ്ങളില്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. സ്വയംഭരണമുള്ള രാജ്യങ്ങളില്‍ അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള സ്വാഭാവിക മാര്‍ഗ്ഗമായി ഈ നടപടിയെ കാണാം' എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിഹ്വയായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ന്യായീകരിക്കുന്നത്.

ये भी पà¥�ें- പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം മൂന്നാം ദിവസത്തില്‍: കൂടുതല്‍ സൈനിക വിന്യാസം, ഇന്‍റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും വ്യാപിപ്പിച്ചു

ചൈനയുടെ ഈ ന്യായീകരണം അപകട മുന്നറിയിപ്പായാണ് രാജ്യത്തെ പല ആക്ടിവിസ്റ്റുകളും കാണുന്നത്. കാരണം, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യമാണ് ചൈന. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ഏറ്റവും മോശം രാജ്യമായി 2019ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ചൈനയെ തെരഞ്ഞെടുത്തിരുന്നു.

ഇന്റര്‍നെറ്റില്‍ ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങളേയും കാമ്പയിനുകളേയും മുളയിലേ നുള്ളുന്ന രീതിയാണ് ചൈനയുടേത്. 84 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ചൈനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ളത്. എന്നാല്‍, മറ്റു ലോകരാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്നതുപോലുള്ള ഇന്റര്‍നെറ്റല്ല ചൈനക്കാര്‍ക്ക് ലഭിക്കുന്നത്. കര്‍ശ നിയന്ത്രണങ്ങള്‍ക്കൊപ്പം സോഷ്യല്‍മീഡിയയിലെ പല സൈറ്റുകളും ചൈനയില്‍ ലഭ്യമല്ല. പല സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കും സ്വന്തം പതിപ്പാണ് ചൈന ഉപയോഗിക്കുന്നത്.

ये भी पà¥�ें- വാട്‌സ്ആപ്പില്‍ നിന്നും കശ്മീരി അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നു

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 65 കോടിയിലധികം പേരാണുള്ളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അസമിലും മേഘാലയയിലുമായി 3.2 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്.

കശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ബുധനാഴ്ച്ചയോടെ 136 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഒരു ജനാധിപത്യ രാജ്യം ഏര്‍പ്പെടുത്തുന്ന ഏറ്റവും കൂടിയ കാലത്തെ ഇന്റര്‍നെറ്റ് നിരോധനമാണിത്. ഇതിനെതിരെ ലോകരാജ്യങ്ങളില്‍ നിന്ന് വിമര്‍ശം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈന എത്തിയിരിക്കുന്നത്. യൂറോപ്യന്‍, അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ നേരിടുന്ന ചൈനയുടെ സിന്‍ജിയാങ് മേഖലയിലെ ഇന്റര്‍നെറ്റ് നിരോധനവും ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കവും പത്രം താരതമ്യം ചെയ്യുന്നുണ്ട്.

Tags:    

Similar News