എത്തിക്കല്‍ ഹാക്കിംങിലൂടെ 23വയസുള്ള ഇന്ത്യക്കാരന്‍ നേടിയത് 88.94 ലക്ഷം
ആപ്പിളും ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള വമ്പന്‍ കമ്പനികള്‍ ഇത്തരത്തിലുള്ള എത്തിക്കല്‍ ഹാക്കിംങിനെ പ്രോത്സാഹിപ്പിക്കാനായി അവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്.
എത്തിക്കല്‍ ഹാക്കിംങിന് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പ്രചാരം കൂടിക്കൊണ്ടിരിക്കുകയാണ്. പോയവര്‍ഷം ലോകത്താകെ എത്തിക്കല്‍ ഹാക്കര്‍മാര്‍ നേടിയ പ്രതിഫലത്തില്‍ 19 ശതമാനവും നേടി അമേരിക്കക്കാരാണ് ഒന്നാമതെത്തിയത്. പത്ത് ശതമാനം നേടിക്കൊണ്ട് ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്തെത്തി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ എത്തിക്കല്‍ ഹാക്കര്‍മാരില്‍ ശ്രദ്ധേയനായ ശിവം വസിഷ്ഠാണ് പോയവര്‍ഷം 125000 ഡോളര്‍ അഥവാ 88.94 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുന്നത്.
വമ്പന്‍ കമ്പനികളുടെ വെബ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലുമുള്ള സോഫ്റ്റ്‌വെയര്‍ പാളിച്ചകളെ ഹാക്കര്‍മാര്‍ക്ക് മുമ്പേ കണ്ടെത്തി അവരെ അറിയിക്കുകയാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ ചെയ്യുന്നത്. ആപ്പിളും ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള വമ്പന്‍ കമ്പനികള്‍ ഇത്തരത്തിലുള്ള എത്തിക്കല്‍ ഹാക്കിംങിനെ പ്രോത്സാഹിപ്പിക്കാനായി അവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. അത്തരത്തില്‍ പല കമ്പനികളില്‍ നിന്നുമാണ് ശിവത്തിന് 88.94 ലക്ഷം രൂപ പ്രതിഫലം ലഭിച്ചത്.
മുതിര്‍ന്ന സഹോദരനാണ് ഹാക്കിംങിന്റെ സാധ്യതകള്‍ ശിവത്തിന് പറഞ്ഞുകൊടുക്കുന്നത്. 19ആം വയസില്‍ ആവേശം മൂത്ത് ഹാക്കിംങ് തുടങ്ങിയപ്പോള്‍ വീട്ടുകാരടക്കം ആദ്യം പേടിച്ചിരുന്നു. എന്നാല്‍ പിന്നീട് ശിവം ചെയ്യുന്നത് എന്താണെന്ന് മനസിലാക്കിയതോടെ എതിര്‍ സ്വരങ്ങള്‍ കുറഞ്ഞു. ഇപ്പോളിതാ 23 വയസിനുള്ളില്‍ കുടുംബത്തെയും കൊണ്ട് ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങി വന്നിരിക്കുകയാണ് ശിവം.
ഇരുപത് വയസുള്ളപ്പോള്‍ ഇന്‍സ്റ്റകാര്‍ട്ടില്‍ നിന്നുമാണ് ആദ്യമായി ശിവത്തിന് ഹാക്കിംങ് വഴി പ്രതിഫലം ലഭിക്കുന്നത്. പിന്നീട് മാസ്റ്റര്‍കാര്‍ഡും ശിവത്തെ സമ്മാനം നല്‍കി അഭിനന്ദിച്ചു. ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍വണ്ണുമായി ചേര്‍ന്നാണ് ഈ യുവാവിന്റെ പ്രവര്‍ത്തനങ്ങള്‍. ഇന്‍സ്റ്റഗ്രാം, ഗോള്‍ഡ്മാന്‍ സാച്‌സ്, ട്വിറ്റര്‍, സൊമാറ്റോ, വണ്‍ പ്ലസ് തുടങ്ങി വമ്പന്‍ കമ്പനികള്‍ ഉപയോക്താക്കളായുള്ളവരാണ് ഹാക്കര്‍വണ്‍.
ये à¤à¥€ पà¥�ें- ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്
ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റായ സൊമാറ്റോ ഒരു ലക്ഷം ഡോളറാണ് 435 ഹാക്കര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഉത്പന്നങ്ങളിലെ പഴുതുകള്‍ കണ്ടെത്തുന്ന ഹാക്കര്‍മാര്‍ക്ക് 50ഡോളര്‍ മുതല്‍ 7000 ഡോളര്‍ വരെ സമ്മാനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എത്തിക്കല്‍ ഹാക്കര്‍മാരുടെ സ്വപ്‌ന കമ്പനി ആപ്പിളാണ്. സ്വകാര്യതക്ക് ഏറെ വില നല്‍കുന്ന ആപ്പിളിലെ പിഴവുകള്‍ കണ്ടെത്തിയാല്‍ ഒരു ലക്ഷം ഡോളര്‍ മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെയാണ് അവര്‍ സമ്മാനമായി നല്‍കുക.