2020ല്‍ ഐഫോണ്‍ വില്‍പന കുതിച്ചുയരും

വരും വര്‍ഷം കുറഞ്ഞത് നാല് ഐഫോണുകളെങ്കിലും 5ജി സപ്പോര്‍ട്ടോടുകൂടി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്...

Update: 2019-12-24 12:55 GMT
Advertising

ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന 2020ല്‍ കുതിച്ചുയരുമെന്ന് പ്രവചനം. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ വിദഗ്ധനായ ഡാന്‍ ഇവ്‌സാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. 5ജിയുടെ വരവായിരിക്കും ഐഫോണുകളുടെ വില്‍പനയെ സഹായിക്കുക. അടുത്തവര്‍ഷത്തോടെ 35 കോടി ഐഫോണുകള്‍ 5ജി സാങ്കേതികവിദ്യയിലേക്ക് മാറാന്‍ ശേഷിയുള്ളവയാകുമെന്നതും ആപ്പിളിന് ഗുണകരമാകും.

വരും വര്‍ഷം കുറഞ്ഞത് നാല് ഐഫോണുകളെങ്കിലും 5ജി സപ്പോര്‍ട്ടോടുകൂടി ഇറങ്ങുമെന്നാണ് ഡാന്‍ ഇവ്‌സ് കരുതുന്നത്. ഇതുവഴി മാത്രം 20 കോടി ഐഫോണുകള്‍ 5ജി ഉപയോഗിക്കാവുന്നവ ഉണ്ടാകും. ആപ്പിള്‍ വിദഗ്ധനായ മിങ് ചി കുവോയും ഐഫോണുകളുടെ വില്‍പന വരും വര്‍ഷം കൂടുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ये भी पà¥�ें- എത്തിക്കല്‍ ഹാക്കിംങിലൂടെ 23വയസുള്ള ഇന്ത്യക്കാരന്‍ നേടിയത് 88.94 ലക്ഷം

ഒരു പടികൂടി കടന്ന് 5ജി ഐഫോണുകളുടെ വിലയും കുവോ പ്രവചിച്ചിട്ടുണ്ട്. ഐഫോണ്‍ 11ന്റെ വിലയേക്കാള്‍ 50 ഡോളറില്‍ കൂടുതല്‍ വില കൂടില്ലെന്നാണ് കുവോ പറയുന്നത്. ഐഫോണ്‍ 11ന് 699 ഡോളറാണ് അമേരിക്കയില്‍ ആപ്പിള്‍ വിലയിട്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രവചനം കണക്കിലെടുത്താല്‍ വരും വര്‍ഷം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 12ന് 750 ഡോളറായിരിക്കും(ഏകദേശം 53,425 രൂപ) വില.

ये भी पà¥�ें- ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്

കുവോയും ആപ്പിള്‍ 5ജി ഫോണുകള്‍ 2020ഓടെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും എല്ലാ രാജ്യങ്ങളിലും 5ജി സംവിധാനം ലഭ്യമാകില്ലെന്ന വെല്ലുവിളിയും നിലവിലുണ്ട്. ഇന്ത്യയില്‍ 2021 ആകുമ്പോഴേ 5ജി ലഭ്യമാകൂ എന്നാണ് കരുതപ്പെടുന്നത്. പതിവുപോലെ സെപ്തംബറോടെയായിരിക്കും ഐഫോണ്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുക. അതേസമയം, ഐഫോണ്‍ SE2 അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News