നാല് സെല്‍ഫി ക്യാമറകളുള്ള സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റിന് അപേക്ഷിച്ച് വിവോ
ആദ്യമായി പോപ് അപ് ക്യാമറയും ഡയമണ്ട് ക്യാമറയും അവതരിപ്പിച്ച വിവോ ഇപ്പോള്‍ നാല് സെല്‍ഫി ക്യാമറകളുമായാണ് വന്നിരിക്കുന്നത്...
ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ക്യാമറകളിലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. ആദ്യമായി പോപ് അപ്പ് ക്യാമറ അവതരിപ്പിച്ച ഇക്കുറി സെല്‍ഫി ക്യാമറയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. നാല് സെല്‍ഫി ക്യാമറകളുള്ള മൂന്ന് മോഡലുകളുടെ പകര്‍പ്പവകാശത്തിനാണ് വിവോ അപേക്ഷ നല്‍കിയിരിക്കുന്നത്.
ആദ്യ മാതൃകയില്‍ ഫോണ്‍ ഡിസ്‌പ്ലേയുടെ നാല് മൂലയിലും സെല്‍ഫി ക്യാമറകള്‍ വെച്ച രൂപത്തിലാണുള്ളത്. രണ്ടാം മോഡലില്‍ രണ്ട് വീതം ക്യാമറകള്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ബോര്‍ഡര്‍ സഹിതം മുകള്‍ഭാഗത്തെ രണ്ട് മൂലകളിലുമായി വെച്ചിരിക്കുന്നു.
മൂന്നാം മോഡലില്‍ രണ്ട് വീതം സെല്‍ഫി ക്യാമറകള്‍ ഡിസ്‌പ്ലേയുടെ മുകളിലെ രണ്ട് മൂലയിലുമായി വെച്ചിരിക്കുകയാണ്. രണ്ടാം മോഡലിനെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമേ ഈ മാതൃകയ്ക്കുള്ളൂ. രണ്ടാം മോഡലിലെ ഗുളിക രൂപത്തിലുള്ള പഞ്ച് ഹോള്‍ മൂന്നാമത്തേതിനില്ല. കഴിഞ്ഞ ജൂലൈയില്‍ വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് നല്‍കിയ പകര്‍പ്പവകാശത്തിന്റെ വാര്‍ത്തകള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
പകര്‍പ്പവകാശത്തിന്റെ അപേക്ഷകള്‍ നല്‍കിയെങ്കിലും വിവോ ഫോണുകളില്‍ ഇത്തരം സെല്‍ഫി ക്യാമറകള്‍ വരാന്‍ കാലതാമസമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് ആദ്യമായല്ല ഫോണ്‍ ക്യാമറകളില്‍ വിവോ പരീക്ഷണം നടത്തുന്നത്. 2018ല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യത്തെ പോപ് അപ് ക്യാമറ വിവോ NEX ഫോണുകളിലാണ് പരീക്ഷിച്ചത്. ഡയമണ്ടിന്റെ ആകൃതിയിലുള്ള ബാക്ക് ക്യാമറയും വിവോ എസ്1 പ്രോയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഈ മോഡല്‍ 2020 ജനുവരി നാലിനാണ് പുറത്തിറക്കുക.