അടിപൊളി ക്യാമറയും ബാറ്ററിയുമായി ഗാലക്‌സി എസ്10 ലൈറ്റ്
സാംസങിന്റെ ഗാലക്‌സി സീരീസിലെ ഏറ്റവും പുതിയ ഫോണായ ഗാലക്‌സി എസ് 10 ലൈറ്റ് ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും ലഭിക്കുക...
ഉഗ്രന്‍ ഫീച്ചേഴ്‌സുമായി ഗാലക്‌സി എസ്10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഉടനിറങ്ങുമെന്ന് സാംസങ്. ഇതിന് മുന്നോടിയായി ഫഌപ്കാര്‍ട്ട് ഗാലക്‌സി എസ്10 ലൈറ്റിന്റെ ടീസര്‍ പുറത്തുവിട്ടു. അതേസമയം സാംസങോ ഫഌപ്കാര്‍ട്ടോ ഔദ്യോഗികമായി പുത്തന്‍ ഫോണ്‍ പുറത്തിറങ്ങുന്ന തീയതി പുറത്തുവിട്ടിട്ടില്ല.
2019ല്‍ പുറത്തിറങ്ങിയ ഗാലക്‌സി എസ്10നേക്കാള്‍ വില കുറഞ്ഞ മോഡലായിരിക്കും ഗാലക്‌സി എസ് 10 ലൈറ്റ്. ഫഌപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും ഈ ഫോണിന്റെ വില്‍പന. അടുത്തിടെയാണ് ആഗോളതലത്തില്‍ ഗാലക്‌സി എസ് 10 ലൈറ്റും ഗാലക്‌സി നോട്ട് 10 ലൈറ്റും സാംസങ് പുറത്തിറക്കിയിരുന്നത്. ലാസ് വേഗാസില്‍ ജനുവരി ഏഴിന് ആരംഭിക്കുന്ന സി.ഇ.എസ് 2020 ഷോയില്‍ ഈ രണ്ട് ഫോണുകളും വിശദമായി അവതരിപ്പിക്കുമെന്നാണ് സൂചന.
6.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള എസ്10 ലൈറ്റില്‍ എഡ്ജ് ടു എഡ്ജ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ക്യാമറയാണ്. പിന്‍വശത്ത് മൂന്ന് ക്യാമറകളുള്ള എസ് 10 ലൈറ്റില്‍ 48 എം.പിയുടെ പ്രധാന ക്യാമറയും അള്‍ട്രാ വൈഡ് സെന്‍സറും അഞ്ച് എം.പിയുടെ മാക്രോ സെന്‍സറുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സെല്‍ഫി ക്യാമറക്ക് 32എം.പിയാണ് ഉള്ളത്. 4500 എം.എ.എച്ചിന്റെ വന്‍ബാറ്ററിയും അതിവേഗ ചാര്‍ജ്ജിംങ് സംവിധാനവുമാണ് മറ്റ് പ്രധാന പ്രത്യേക. വെളുപ്പ്, കറുപ്പ്, നീല നിറങ്ങളിലാണ് സാംസങ് എസ്10 ലൈറ്റ് പുറത്തിറക്കുക.