ജിയോക്ക് ഭീഷണി, ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഇന്ത്യയിലേക്ക്

ഇന്ത്യന്‍ ടെലികോം കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടാനാണ് 5ജി മേഖലയിലെ പരിചയസമ്പത്തുള്ള ചൈനീസ് കമ്പനിയുടെ ശ്രമം... 

Update: 2020-01-14 07:05 GMT
Advertising

ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഇതിന്റെ ഭാഗമായി ഭാരതി എയര്‍ട്ടെല്ലുമായും വൊഡഫോണ്‍ ഐഡിയയുമായും പ്രാഥമികചര്‍ച്ചകള്‍ ചൈന മൊബൈല്‍ നടത്തികഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ചൈന മൊബൈലിന്റെ വരവ് ജിയോക്കായിരിക്കും ഏറ്റവുംകൂടുതല്‍ ഭീഷണിയാവുകയെന്നാണ് സൂചന.

ചൈനയില്‍ 38 ലക്ഷം 5ജി സബ്‌സ്‌ക്രൈബേഴ്‌സുള്ള കമ്പനിയാണ് ചൈന മൊബൈല്‍. 2020ല്‍ ഒരു കോടി ഉപഭോക്താക്കളാണ് അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ 5ജി വിപണി ലക്ഷ്യംവെച്ചാണ് ചൈന മൊബൈലിന്റെ വരവ്. ആകെ 9.3 കോടി ഉപഭോക്താക്കള്‍ ചൈന മൊബൈലിന് നിലവില്‍ ചൈനയിലുണ്ട്.

ഭാരതി എയര്‍ടെല്ലിലോ വൊഡഫോണ്‍ ഐഡിയയിലോ ഹോള്‍ഡിംങ് കമ്പനിയായിട്ടായിരിക്കും ചൈന മൊബൈല്‍ എത്തുക. മാതൃ കമ്പനികളുടെ ദൈനംദിന നയരൂപീകരണത്തില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള ഓഹരി പങ്കാളിത്തത്തോടുകൂടിയവയാണ് ഹോള്‍ഡിംങ് കമ്പനികള്‍. ഭാരതി എയര്‍ടെല്ലിലും വൊഡഫോണ്‍ ഐഡിയയിലും കൂടി ചൈന മൊബൈല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാനും സാധ്യതയുണ്ട്. പങ്കാളികളാകുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കാന്‍ ചൈനമൊബൈലിന് എളുപ്പം സാധിക്കും.

2016 സെപ്തംബറില്‍ റിലയന്‍സ് ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇളവുകളും സൗജന്യവും വാരിക്കോരി നല്‍കി ജിയോ ഉപഭോക്താക്കളെ പിടിച്ചപ്പോള്‍ അരഡസനോളം മൊബൈല്‍ കമ്പനികളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ മറ്റ് കമ്പനികളുമായി ചേരുകയോ വേണ്ടി വന്നത്. ചൈന മൊബൈലിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള കമ്പനി ജിയോയാണ്.

ये भी पà¥�ें- ആദ്യത്തെ 16 ജിബി റാം സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

ചൈന മൊബൈല്‍ 5ജിയില്‍ 2020-2022 കാലഘട്ടത്തിലാകും ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുകയെന്ന് നേരത്തെ തന്നെ അവരുടെ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ ചൈന മൊബൈല്‍ തായ് ടെലികോം കമ്പനിയുടെ 18 ശതമാനം ഓഹരി വാങ്ങിയിരുന്നു. തായ് കമ്പനിയായ ട്രു കോര്‍പിന്റെ ഓഹരികള്‍ അന്ന് 881 മില്യണ്‍ ഡോളറിനാണ് ചൈന മൊബൈല്‍ വാങ്ങിയത്.

Tags:    

Similar News