ഇന്റര്‍നെറ്റ് ബാങ്കിംങ് ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡ് വേണ്ടെന്ന് ഐ.സി.ഐ.സി.ഐ
സുരക്ഷ ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംങ് കൂടുതല്‍ ലളിതമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് അധികൃതര്‍...
പാസ്‌വേഡ് അടിക്കാതെയും ലോഗിന്‍ സൗകര്യമൊരുക്കി ഐ.സി.ഐ.സി.ഐ. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംങ് കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണമെന്ന് ഐ.സി.ഐ.സി.ഐ അധികൃതര്‍ അറിയിച്ചു. ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ വഴിയാകും ലോഗിന്‍ സാധ്യമാകുക. അതേസമയം ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും അടിച്ച് ഇന്റര്‍നെറ്റ് ബാങ്കിംങ് നടത്തേണ്ടവര്‍ക്ക് അതിനും സൗകര്യമുണ്ടായിരിക്കും.
ഒ.ടി.പിക്കൊപ്പം ഡെബിറ്റ് കാര്‍ഡിന്റെ PIN നമ്പര്‍ കൂടി അടിച്ചാണ് ലോഗിന്‍ സാധ്യമാക്കുന്നത്. ഇതിനായി ആദ്യം ‘www.icicibank.com’ എന്ന വെബ് സൈറ്റില്‍ കയറി ലോഗിന്‍ ക്ലിക്ക് ചെയ്യണം. ശേഷം ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് Get OTP ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന OTPയും ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറും അടിച്ച ശേഷം പ്രൊസീഡ് ചെയ്താല്‍ ഇന്റര്‍നെറ്റ് ബാങ്കിംങ് ലോഗിന്‍ ആകും.
ഇത്തരത്തില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറിന്റെ അവസാനത്തെ രണ്ട് അക്കങ്ങള്‍ മാത്രമേ കാണാനാകൂ. ഒ.ടി.പി അയക്കുമ്പോള്‍ ഉപഭോക്താവിന് വിവരം ഇമെയില്‍ വഴി അറിയിക്കുകയും ചെയ്യും. സുരക്ഷ ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംങ് കൂടുതല്‍ ലളിതമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഐ.സി.ഐ.സി.ഐ അധികൃതര്‍ അറിയിച്ചു.