ജി-സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു
പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം
Update: 2020-01-17 04:38 GMT
ആശയവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 30 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ വിക്ഷേപണ വാഹനമായ അരിയാനെയാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിങ്കിങ്, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ക്കൂട്ടാകും.2020ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൌത്യമാണ് ജിസാറ്റ് 30.