സാംസങ്, ഷവോമി, റിയല്‍മി, നോകിയ ഫോണുകളിലേക്ക് ആന്‍ഡ്രോയിഡ് 10 എത്തുന്നു
ഡാര്‍ക് തീം, ഫോകസ് മോഡ്(തെരഞ്ഞെടുക്കുന്ന ആപ്പുകളില്‍ നിന്നും നിശ്ചിത സമയം അപ്‌ഡേഷന്‍ ഒഴിവാക്കാനുള്ള അവസരം), ഡെസ്‌ക് ടോപ് മോഡ്, എല്ലാ മെസേജിംങ് ആപ്ലിക്കേഷനുകളിലും ഓട്ടോ റിപ്ലേ...
ആന്‍ഡ്രോയിഡ് 10 പുറത്തിറങ്ങിയിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും നിരവധി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഈ പുത്തന്‍ ഓപറേറ്റിംങ് സിസ്റ്റത്തിനായുള്ള ക്യൂവിലാണ്. പതിവുപോലെ ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളിലാണ് ഈ ഓപറേറ്റിംങ് സിസ്റ്റവും ആദ്യമെത്തിയത്. ഏറ്റവുമൊടുവിലായിതാ സാംസങും ഷവോമിയും നോകിയയും അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൂടി ആന്‍ഡ്രോയിഡ് 10 അപ്‌ഡേഷന്‍ ഉടനുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നു.
ये à¤à¥€ पà¥�ें- ആന്‍ഡ്രോയിഡ് ഫോണുകള്‍ നമുക്കിടയില്‍ വന്നിട്ട് പത്ത് വര്‍ഷം തികയുന്നു
ഡാര്‍ക് തീം, ഫോകസ് മോഡ്(തെരഞ്ഞെടുക്കുന്ന ആപ്പുകളില്‍ നിന്നും നിശ്ചിത സമയം അപ്‌ഡേഷന്‍ ഒഴിവാക്കാനുള്ള അവസരം), ഡെസ്‌ക് ടോപ് മോഡ്, എല്ലാ മെസേജിംങ് ആപ്ലിക്കേഷനുകളിലും ഓട്ടോ റിപ്ലേ, ഗൂഗിള്‍ മാപില്‍ സ്വയം വെളിപ്പെടുത്താതിരിക്കാനുള്ള അവസരം, പുത്തന്‍ പാരന്റല്‍ കണ്‍ട്രോള്‍, 5ജി സപ്പോര്‍ട്ട് തുടങ്ങി നിരവധി ഫീച്ചറുകള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലുണ്ട്. തങ്ങളുടെ ഫോണുകളിലേക്ക് ആന്‍ഡ്രോയിഡ് 10 ജനുവരിയില്‍ തന്നെ എത്തുമെന്ന് നേരത്തേ റിയല്‍മി അറിയിച്ചിരുന്നു.
വൈകാതെ ആന്‍ഡ്രോയിഡ് 10 എത്തുന്ന സ്മാര്‍ട്ട്‌ഫോണുകളെ അറിയാം
ഷവോമി: Xiaomi Mi A3, Redmi K20 Pro, Redmi Note 7 Redmi Note 8 Pro.
റിയല്‍മി: Realme C2, Realme 2 Pro, Realme 5S, realme 5, Realme 5i, Realme 3, Realme 3i, Realme X2 Pro, Realme XT, Relame X, Realme 3 Pro
സാംസങ്: Samsuung Galaxy S9, Galaxy S9 Plus, Galaxy Note 9, Galaxy Fold, Saumsung M40 Samsung M30s.
വണ്‍പ്ലസ്: OnePlus 7T and OnePLus 7T Pro, which have already received the Android 10 update, the OnePlus 5, OnePlus 5T.
നോകിയ: Nokia 1, Nokia 2.1, Nokia3.1, Nokia 5.1, Nokia 5.1 Plus, NOkia 8 Sirocco, Nokia 2.2, Nokia 3.2, Nokia 4.2, Nokia 7.2, Nokia 6.2, Nokia 3.1