വാട്സ്ആപ്പ് സേവനങ്ങള്‍ വീണ്ടും പണിമുടക്കി  

പ്രമുഖ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും പണിമുടക്കി. മൂന്നു മണിക്കൂറോളമാണ് പ്രശ്നം നീണ്ടുനിന്നത്.

Update: 2020-01-19 13:50 GMT
Tech Desk : Tech Desk
Advertising

പ്രമുഖ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും പണിമുടക്കി. മൂന്നു മണിക്കൂറോളമാണ് പ്രശ്നം നീണ്ടുനിന്നത്. ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ, മീഡിയ ഫയലുകൾ എന്നിവ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചിരുന്നു.

അതേസമയം ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്നതിന് പ്രശ്നമില്ലായിരുന്നു. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും സമാന പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ എന്താണ് തകരാറിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലും ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നീ ആപ്ലിക്കേഷനുകളിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പലരും വാട്‌സ്ആപ്പിന് എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി ട്വിറ്ററില്‍ എത്തി. ഇതിനെക്കുറിച്ചുള്ള രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്. മിനുറ്റുകള്‍ക്കുള്ളിലാണ് #whatsappdown എന്ന ഹാഷ്ടാഗില്‍ ട്രോളുകളും ട്വീറ്റുകളും സജീവമായത്. ഓരോ ദിവസവും 50കോടി ആളുകളാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. സെർവറുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇത്തരം ഒരു പ്രശ്നം സംഭവിച്ചിരിക്കുന്നതെന്നാണ് സൂചന.

Tags:    

Tech Desk - Tech Desk

contributor

Similar News