അങ്ങനെ വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് എത്തി... 

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചറുള്ളത്. വാട്‌സ്ആപ്പ് സ്‌ക്രീനും ചാറ്റും എല്ലാം കറുപ്പ് നിറത്തിലേക്ക് മാറും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത

Update: 2020-01-22 10:35 GMT
Advertising

ഏറെ ഉപകാരപ്രദമാകുന്ന ഡാര്‍ക് മോഡ് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തി. വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് ഫീച്ചര്‍ എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയതാണെങ്കിലും നീണ്ടുപോവുകയായിരുന്നു. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചറുള്ളത്. വാട്‌സ്ആപ്പ് സ്‌ക്രീനും ചാറ്റും എല്ലാം കറുപ്പ് നിറത്തിലേക്ക് മാറും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ചാര്‍ജ് ഉപയോഗം കുറക്കാനാവും (പ്രത്യേകിച്ച് അമോലെഡ് ഡിസ്‌പ്ലെയില്‍).

കണ്ണിന് ബുദ്ധിമുട്ടാവാത്തതിനാല്‍ രാത്രിയിലെ ചാറ്റിങുകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. നേരത്തെ ഒപ്പോ, വിവോ, ഷഓമി തുടങ്ങിയ ഫോണുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ഭാഗമായി ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ഇതിലൂടെ വാട്‌സ്ആപ്പിലും ഡാര്‍ക് മോഡല്‍ ലഭിച്ചിരുന്നുവെങ്കിലും പൂര്‍ണത ഇല്ലായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പ് തന്നെ ഫീച്ചര്‍ ലഭ്യമാക്കിയതോടെ പൂര്‍ണമായും ഡാര്‍ക്ക് മോഡവും.

എങ്ങനെ ഉപയോഗിക്കാം...

1. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക

2. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലതുഭാഗത്ത് കാണുന്ന മൂന്ന് ഡോട്ട് മെനുവിലെ സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്യുക

3. അതിലെ ചാറ്റില്‍ തീംസ് എന്ന ഓപ്ഷനിലാണ് ഡാര്‍ക് മോഡ്

Tags:    

Similar News