പിന്ട്രസ്റ്റിനേയും ടിക് ടോകിനേയും വെല്ലുവിളിക്കാന്‍ ഗൂഗിളിന്റെ ടാന്ഗി
ഒരു മിനുറ്റില്‍ താഴെയുള്ള ചെറു വീഡിയോകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനുമുള്ള ഇടമാണ് ഗൂഗിളിന്റെ ടാന്ഗി...
ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനുമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി ഗൂഗിള്‍. ഗൂഗിളിന്റെ ഏരിയ 120 ടീമാണ് ടാന്ഗിയെ അവതരിപ്പിച്ചിരിക്കുന്നത്. പിന്ട്രസ്റ്റിനും ടിക് ടോകിനും വെല്ലുവിളിയാകും ഗൂഗിളിന്റെ പുതു പരീക്ഷണമെന്നാണ് സൂചന.
'TeAch aNd GIve', 'tangible' എന്നീ വാക്കുകള്‍ ചേര്‍ത്താണ് ടാന്ഗി എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഒരു മിനുറ്റില്‍ താഴെയുള്ള ചെറു വീഡിയോകളായിരിക്കും ടാന്ഗിയിലുണ്ടാവുക. പാചകം, ഫാഷന്‍, കൈത്തൊഴിലുകള്‍, പല തരം വിനോദങ്ങള്‍ തുടങ്ങി സോഷ്യല്‍ മീഡിയ ഇഷ്ടപ്പെടുന്ന ചെറു വീഡിയോകളുടെ പ്ലാറ്റ്ഫോമായി മാറാനാണ് ടാന്ഗിയുടെ ശ്രമം.
ചിത്രങ്ങള്‍ക്ക് പകരം ചെറു വീഡിയോകളായിരിക്കും ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലുണ്ടാവുക. പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് വീഡിയോയെക്കുറിച്ചുള്ള ചെറു വിവരണം നല്‍കാനും ഓരോ വീഡിയോക്ക് കീഴിലും മറ്റുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും.
ആദ്യഘട്ടത്തില്‍ ഐ ഫോണ്‍ ആപ്പിലും വെബ്ബിലുമാണ് ടാന്ഗി പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഗൂഗിള്‍ ഉത്പന്നമായിട്ടും ടാന്ഗിയുടെ ആന്‍ഡ്രോയിഡ് ആപ് പുറത്തിറങ്ങിയിട്ടില്ല. ആന്‍ഡ്രോയിഡ് ആപിനായുള്ള ശ്രമത്തിലാണ് ഗൂഗിള്‍ സംഘം. ഇപ്പോള്‍ വീഡിയോ അപ്#ലോഡ് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് നേരിട്ട് അവസരമുണ്ടാകില്ലെന്നും അതിനായി സൈന്‍ അപ് ചെയ്ത് വെയ്റ്റ് ലിസ്റ്റില്‍ കാത്തിരിക്കണമെന്നുമാണ് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.