യന്ത്രപ്രാവുകളെ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; ഇത് ഭാവിയിലേക്കുള്ള ചിറകടി

പ്രകൃതിയിലെ സ്വാഭാവികമായ വാതപ്രവാഹങ്ങളും കുത്തനെയുള്ള വായുവിന്റെ ചുഴികളുമാണു പക്ഷികളെ ഉയരത്തില്‍ അനായാസം എത്തുന്നതിനു സഹായിക്കുന്നത്. 

Update: 2020-01-30 16:18 GMT
Advertising

യന്ത്രപ്രാവുകളുടെ സൃഷ്ടിച്ച് ശ്രദ്ധേയരാവുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. പറക്കും റോബോട്ടുകളുടെ നിര്‍മ്മാണത്തില്‍ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. ഭാവിയില്‍ യന്ത്രസഹായമില്ലാതെ മനുഷ്യനെ പറക്കാന്‍ സഹായിക്കുന്ന ചിറകുകളിലേക്കുള്ള കണ്ടുപിടിത്തത്തിന്റെ ആദ്യ രൂപമായാണ് ശാസ്ത്രജ്ഞര്‍ ഈ യന്ത്രപ്രാവുകളെ വിലയിരുത്തുന്നത്.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണിതിന് പിന്നില്‍. പ്രകൃതിയിലെ സ്വാഭാവികമായ വാതപ്രവാഹങ്ങളും കുത്തനെയുള്ള വായുവിന്റെ ചുഴികളുമാണു പക്ഷികളെ ഉയരത്തില്‍ അനായാസം എത്തുന്നതിനു സഹായിക്കുന്നത്. അതേ തത്വം തന്നെയാണ് ഗവേഷകര്‍ യന്ത്രപ്രാവുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. നേരത്തേ നിര്‍മ്മിച്ച കാര്‍ബണ്‍ ഫൈബര്‍ ചിറകുകള്‍ക്ക് പകരമായി യഥാര്‍ത്ഥ പക്ഷിത്തൂവലുകള്‍ തന്നെയാണ് യന്ത്രപ്രാവുകള്‍ക്കും. കൂട്ടത്തിലെ ന്യൂറോ ബയോളജിസ്റ്റുകളുടെ വിവരങ്ങളെ അടിസ്ഥാനമാക്കി ഗ്രാഫുകളും അല്‍ഗോരിതങ്ങളും നിര്‍മ്മിച്ചു. ഈ ഗണിത മാതൃകകളെ അടിസ്ഥാനമാക്കി വായുവില്‍ തെന്നി നീങ്ങുന്ന കൂടുതല്‍ മാതൃകകള്‍ സൃഷ്ടിക്കും. യന്ത്രസഹായമില്ലാതെ മനുഷ്യനെ പറക്കാന്‍ സഹായിക്കുന്ന ചിറകുകളിലേക്കുള്ള കണ്ടുപിടിത്തത്തിന്റെ കാലവും വിദൂരമല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു.

Full View
Tags:    

Similar News