കൊറൊണക്കെതിരെ പോരാടാന്‍ ഗൂഗിള്‍ എസ്.ഒ.എസ്
കൊറോണ വൈറസിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ആധികാരികമായ വിവരങ്ങളും സുരക്ഷിതമായിരിക്കാനുള്ള വിവരങ്ങളുമാണ് ഗൂഗിള്‍ നല്‍കുന്നത്...
കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പും ബോധവല്‍ക്കരണവുമായി ഗൂഗിളും. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് ഗൂഗിള്‍ എസ്.ഒ.എസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള ആധികാരികമായ വിവരങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് ഗൂഗിളിന്റെ എസ്.ഒ.എസ് അലര്‍ട്ടിലുള്ളത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള തിരച്ചില്‍ നടത്തിയാല്‍ ഗൂഗിളിന്റെ ഈ എസ്.ഒ.എസ് പേജും വിവരങ്ങളും കാണാനാകും. പൊതുജനങ്ങളുടെ ആരോഗ്യം ഭീഷണിയിലാകുന്ന വേളകളിലാണ് ഗൂഗിള്‍ എസ്.ഒ.എസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുക. 2017 മുതലാണ് ഗൂഗിള്‍ ഈ രീതി ആരംഭിച്ചത്.
കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളും വൈറസ് പടരുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളുമാണ് പ്രധാനമായും എസ്.ഒ.എസ് വിഭാഗത്തിലുള്ളത്. ഇക്കാര്യം ഗൂഗിള്‍ തന്നെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് റെഡ്‌ക്രോസിന് 2.50 ലക്ഷം ഡോളര്‍ ഗൂഗിള്‍ നേരിട്ടും എട്ട് ലക്ഷം ഡോളറിലേറെ കാമ്പയിന്‍ വഴി സമാഹരിച്ചും നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച വരെ ചൈനീസ് സര്‍ക്കാരിന്റെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 259 പേര്‍ക്ക് കൊറോണ ബാധിച്ച്ജീവന്‍ നഷ്ടമായി. കൂടാതെ 11791 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിലേക്കും കൊറോണ പടര്‍ന്നിട്ടുണ്ട്. കേരളത്തിലും ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.