ഒരേസമയം ഒന്നിലേറെ ക്യാമറകള്‍ പ്രവര്‍ത്തിക്കാവുന്ന ഫീച്ചറുമായി സാംസങ് 

സാംസങിന്റെ ഗാലക്‌സി എസ് 20 സീരീസിലെ ഫോണുകളിലാണ് ഒറ്റ ക്ലിക്കില്‍ ഒന്നിലേറെ ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് ചിത്രങ്ങളെടുക്കാന്‍ അവസരമുണ്ടാവുക...

Update: 2020-02-04 07:18 GMT
Advertising

ഒരൊറ്റ ക്ലിക്കില്‍ നോര്‍മല്‍ മോഡിലും വൈഡ് ആംഗിളിലും അടക്കം വിവിധ ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങളെടുക്കാന്‍ അവസരമൊരുക്കുകയാണ് സാംസങിന്റെ ഗാലക്‌സി എസ്20. ഫോണിലെ മൂന്ന് ക്യാമറകളില്‍ നിന്നും ഒറ്റ ക്ലിക്കില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്ന ഫിച്ചറിന് ക്വിക് ടേക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 11ലും എല്‍ജി വി40യിലും ഈ സൗകര്യം നേരത്തെയുണ്ട്.

ഒരേസമയം രണ്ടോ മൂന്നോ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് സാംസങ് ഗാലക്‌സി എസ്20യുടെ ഫീച്ചര്‍. എടുത്ത ചിത്രങ്ങളില്‍ നിന്നും ആവശ്യമുള്ളത് തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

Full View

എസ്20എസിന്റെ ക്യാമറ ആപ്ലിക്കേഷനില്‍ തന്നെയാണ് ഈ സൗകര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഐഫോണ്‍ 11നെ അപേക്ഷിച്ച് ഇതാണ് പ്രധാന വ്യത്യാസം. ഐഫോണില്‍ മൂന്നാം കക്ഷി ആപ്ലിക്കേഷനായ ഡബിള്‍ ടേക്ക് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഒന്നിലേറെ ക്യാമറകളുപയോഗിച്ച് ഒരേസമയംചിത്രങ്ങളെടുക്കാനാകൂ. രണ്ട് ക്യാമറകള്‍ ഒരേസമയം ഉപയോഗിക്കാനാണ് ഐഫോണില്‍ സൗകര്യമുള്ളത്.

ये भी पà¥�ें- സാംസങ് പുറത്തിറക്കുന്ന ഗ്രാഫൈന്‍ ബാറ്ററിയുടെ പ്രത്യേകതകള്‍

ഗാലക്‌സി എസ്20 സീരീസില്‍ മൂന്ന് മോഡലുകളാണ് സാംസങ് ഇറക്കിയിട്ടുള്ളത്. എസ് 20യിലും എസ് 20 പ്ലസിലും 64എംപിയുടേതാണ് പ്രധാന ക്യാമറ. അതേസമയം സാംസങ് എസ് 20 അള്‍ട്രായില്‍ 108എംപിയുടേതാണ് പ്രധാന ക്യാമറ. 10എക്‌സ് ഒപ്ടിക്കല്‍ സൂം വരെ സാധ്യമാക്കുന്ന പെരിസ്‌കോപ് ലെന്‍സും എസ്20 അള്‍ട്രായുടെ പ്രത്യേകതയാണ്. ഐഫോണ്‍ 11നും ഗൂഗിള്‍ പിക്‌സല്‍ 4എക്‌സ് എല്ലിനും ബദലായാണ് സാംസങ് ഈ മോഡല്‍ ഇറക്കിയിരിക്കുന്നത്.

Tags:    

Similar News