റെഡ്മി കെ20 പ്രോ ഉല്പാദനം ഷാവോമി നിര്‍ത്തുന്നു 

പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങു കയാണ് കമ്പനി.

Update: 2020-02-12 11:26 GMT
Advertising

ആവശ്യക്കാരുള്ള പ്രീമിയം സ്മാര്‍ട്‌ഫോണുകളിലൊന്നായ ഷാവോമിയുടെ റെഡ്മി കെ20 പ്രോ സ്മാര്‍ട്‌ഫോണിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങു കയാണ് കമ്പനി.

അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് റെഡ്മി കെ30 അവതരിപ്പിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എംഎഎച്ച് ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ അതില്‍പെടും. അതേസമയം റെഡ്മി കെ20 പ്രോ ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം കെ20 പ്രോയുടെ പ്രത്യേകതകളാണ്. 24999 രൂപയിലാണ് ഫോണിന് വില.

Similar News