വമ്പന്‍ ബാറ്ററിയും ക്യാമറയുമായി സാംസങ് എം31

സാംസങിന്റെ പ്രീമിയം റേഞ്ച് ഫോണ്‍ വിഭാഗത്തില്‍ പെടുന്ന എം31ന്റെ വിലയും ലോഞ്ച് ഓഫറും ഫെബ്രുവരി 25നാകും പ്രഖ്യാപിക്കുക...

Update: 2020-02-12 09:16 GMT
Advertising

സാംസങ് എം സീരിസിലെ പുത്തന്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് എന്തായാലും ബാറ്ററിയുടെ കാര്യത്തില്‍ പരാതിയുണ്ടാകില്ല. 6000 എം.എ.എച്ച് ബാറ്ററിയുടെ വന്‍ ബാക്കപ്പുമായാണ് സാംസങ് ഗാലക്‌സി എം 31 ഫെബ്രുവരി 25 ന് ഇന്ത്യയില്‍ ഇറങ്ങുന്നത്.

64 മെഗാപിക്‌സലിന്റെ പ്രധാന പിന്‍ക്യാമറയും ഫോണിന്റെ സവിശേഷതകളിലൊന്നാണ്. തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം റേഞ്ച് ഫോണിന്റെ പ്രത്യേകതകള്‍ സാംസങ് ഇന്ത്യ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോഞ്ച് ഓഫറും വിലയും ഫെബ്രുവരി 25നായിരിക്കും പ്രഖ്യാപിക്കുക.

പിന്‍ഭാഗത്ത് വിരലടയാള സെന്‍സര്‍ ഉള്ള ഫോണില്‍ പിന്‍ക്യാമറകള്‍ ചതുരാകൃതിയിലാണ് സെറ്റു ചെയ്തിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയുടെ ഭാഗമായുള്ള മൈക്രോ സൈറ്റില്‍ ഗാലക്‌സി 31ന്റെ സവിശേഷതകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിയു ഡിസ്‌പ്ലേയുള്ള ഫോണില്‍ 64 എംപിയുടെ പ്രധാന പിന്‍ക്യാമറ അടക്കം നാല് ക്യാമറകളാണ് പിന്നിലുള്ളത്. 32എം.പിയുടേതാണ് സെല്‍ഫി ക്യാമറ. 4ജിബി റാം+64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6ജിബി റാം+128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലായിട്ടായിരിക്കും എം 31 ഇന്ത്യയിലെത്തുക.

Tags:    

Similar News