പുത്തന്‍ 5ജി ഫോണുകള്‍ക്ക് ആന്റിന ആപ്പിള്‍ തന്നെ നിര്‍മ്മിക്കും

ഐഫോണ്‍ 11 പ്രോ മാക്‌സിനേക്കാള്‍ പത്ത് ശതമാനം കനം കുറവില്‍ നിര്‍മ്മിക്കുന്ന 5ജി ഫോണുകള്‍ക്ക് വേണ്ടിയാകും ആപ്പിള്‍ സ്വന്തമായി ആന്റിനകള്‍ നിര്‍മ്മിക്കുക...

Update: 2020-02-15 15:39 GMT
Advertising

ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന 5ജി ഐഫോണുകള്‍ക്ക് വേണ്ട ആന്റിനകള്‍ ആപ്പിള്‍ തന്നെയായിരിക്കും നിര്‍മ്മിക്കുകയെന്ന് റിപ്പോര്‍ട്ട്. ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്റെ ആന്റിനകള്‍ ഉപയോഗിച്ചാല്‍ ഫോണിന് കനം കൂടുമെന്ന കാരണത്താലാണ് ആപ്പിള്‍ തന്നെ 5ജി ഫോണുകളിലെ ആന്റിന നിര്‍മ്മിക്കാനൊരുങ്ങുന്നതെന്ന് ഫാസ്റ്റ് കമ്പനി റിപ്പോര്‍ട്ടു ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളിലെ പ്രധാന ഫീച്ചറുകളിലൊന്നാണ് 5ജി ന്യൂ റേഡിയോ.

ये भी पà¥�ें- ട്വിറ്ററിനേക്കാള്‍ ലാഭം നേടിയ ആപ്പിള്‍ ഉത്പന്നം

5ജി ഫോണുകള്‍ക്കുവേണ്ടി 3ജി.പി.പി വികസിപ്പിച്ചെടുത്ത പുത്തന്‍ റേഡിയോ ആക്‌സസ് സാങ്കേതികവിദ്യയാണ് 5ജി എന്‍.ആര്‍. മൊബൈല്‍ സാങ്കേതികവിദ്യയുടെ നിലവാരം നിശ്ചയിക്കുന്ന ആഗോള സംവിധാനമായ 3ജി.പി.പി '5ജി ന്യൂ റേഡിയോ' സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഏത് സംവിധാനത്തേയും 5ജി എന്ന് നിര്‍വചിക്കുന്നു. 4ജിയെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തിലും ഗുണമേന്മയിലുമുള്ള ഡാറ്റ കൈമാറ്റം 5ജിയില്‍ സാധ്യമാക്കുന്നത് 5ജി ന്യൂ റേഡിയോ സാങ്കേതികവിദ്യ വഴിയാണ്.

ചിപ് നിര്‍മ്മാതാക്കളായ ക്വാല്‍കം തന്നെയാണ് ഐഫോണിലേക്ക് വേണ്ട 5ജി മോഡം ചിപ്പുകള്‍ നിര്‍മ്മിക്കുക. എന്നാല്‍ ഇവരുടെ ആന്റിനകള്‍ ആപ്പിള്‍ ഫോണുകളുടെ മെലിഞ്ഞ ഡിസൈനിന് യോജിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആപ്പിള്‍ സ്വന്തമായി 5ജി റേഡിയോ ആന്റിനകള്‍ നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- ആപ്പിള്‍ ഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്

നാല് വ്യത്യസ്ഥ ഐഫോണുകള്‍ ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ വ്യത്യസ്ഥ സ്‌ക്രീന്‍ വലിപ്പവും ഉണ്ടായിരിക്കും. ഐഫോണ്‍ 12 മൂന്ന് വ്യത്യസ്ഥ സ്‌ക്രീന്‍ വലിപ്പത്തിലാകും(5.4ഇഞ്ച്, 6.1 ഇഞ്ച്, 6.7 ഇഞ്ച്) പുറത്തിറങ്ങുക. 6.1 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലുള്ള രണ്ട് മോഡലുകളും ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 6.7 ഇഞ്ച് വലിപ്പത്തിലുള്ള ഐഫോണിന് 7.4 എം.എം മാത്രമായിരിക്കും കനം. ഇത് ഐഫോണ്‍11 പ്രോ മാക്‌സിനേക്കാള്‍(8.1 എം.എം) പത്ത് ശതമാനത്തോളം കനം കുറവാണ്. എട്ട് എം.എം കനംവരെയുള്ള ഫോണുകള്‍ക്ക് ഉപയോഗിക്കാനാകുന്ന 5ജി ആന്റിനകള്‍ നിര്‍മ്മിക്കാനാകുമെന്ന ക്വാല്‍കോമിന്റെ വാഗ്ദാനം തള്ളിയാണ് ആപ്പിള്‍ പുതിയ ആന്റിനകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്.

Tags:    

Similar News