പുതിയ വാവെയ് ഉപകരണങ്ങളില്‍ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്...
സ്മാര്‍ട്ട് ഫോണുകള്‍ അടക്കമുള്ള പുതിയ വാവെയ് ഉപകരണങ്ങളില്‍ പ്ലേ സ്റ്റോറും ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. പുതിയ വാവെയ് ഉപകരണങ്ങളില്‍ ഗൂഗിളിന്റെ സേവനം ലഭ്യമല്ലെങ്കിലും മറ്റു സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും വഴി സൈഡ്‌ലോഡ് ചെയ്‌തെടുക്കാന്‍ ഉപയോക്താക്കള്‍ക്കാകും. അങ്ങനെ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
2019 മെയ് 16നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വാവെയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ ഗൂഗിള്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വാവെയുമായി യാതൊരു സഹകരണവും നിയമപരമായി സാധ്യമല്ലാതായി. അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നതോടെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള വാവെയ് ഉപകരണങ്ങളില്‍ നിന്നും ജിമെയില്‍, ഗൂഗിള്‍ മാപ്, യുട്യൂബ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ സൗകര്യവും ലഭ്യമല്ലാതായത്.
ये à¤à¥€ पà¥�ें- റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ; സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍
ഓരോ ഉപഭോക്താവിന്റേയും സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കേണ്ടത് ഗൂഗിളിന്റെ ഉത്തരവാദിത്വമാണ്. നിയമപരമല്ലാത്ത വഴികളിലൂടെ സൈഡ് ലോഡ് ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോറുകളും ആപ്പുകളും വാവെയ് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഈ സംരക്ഷണം ലഭിക്കില്ലെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. അതേസമയം 2019 മെയ് 16ന് മുമ്പ് പുറത്തിറങ്ങിയ വാവെയ് ഉപകരണങ്ങളില്‍ ഗൂഗിളിന്റെ സേവനം തുടര്‍ന്നും ലഭ്യമാകും.
അമേരിക്കന്‍ വിലക്കിനെ തുടര്‍ന്ന് ഗൂഗിള്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് പകരം സ്വന്തമായി മൊബൈല്‍ സേവനം ആരംഭിക്കാന്‍ വാവെയ് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാര്‍മണി ഒ.എസ് എന്ന പേരില്‍ വാവെയ് ഒപറേറ്റിംങ് സിസ്റ്റവും നിര്‍മ്മിക്കുന്നുണ്ട്.