കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു

ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു.

Update: 2020-03-07 07:17 GMT
Advertising

ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

“ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച വരെ ലണ്ടൻ ഓഫീസുകൾ അടച്ചിരിക്കുകയാണ്. അതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യും. ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമെ ഓഫീസുകള്‍ തുറക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ശുചീകരണത്തിനായി ഓഫീസ് നേരത്തെ അടച്ചിരുന്നു.

Tags:    

Similar News