കൊറോണ ഇരുട്ടടിയായി, സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും വില്‍പനയിലും വന്‍ ഇടിവ് നേരിട്ട് ചൈന
ചൈനയില്‍ ഫെബ്രുവരിയിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതിയില്‍ ചൈനക്ക് വന്‍ തിരിച്ചടി. ഫെബ്രുവരിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ആപ്പിള്‍, വാവെയ്, ഷവോമി തുടങ്ങി ചൈനയിലെ പ്രധാന കമ്പനികളെല്ലാം തിരിച്ചടി നേരിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ 60ശതമാനം ഇടിവാണ് ചൈനയിലുണ്ടായിരിക്കുന്നത്.
കൊറോണയുടെ വരവ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ 494000 ഐഫോണുകളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 12.7 ലക്ഷം ഐഫോണുകളായിരുന്നു കയറ്റി അയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ കയറ്റുമതിയിലുണ്ടായ കുറവ് 60ശതമാനത്തോളം വരും. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഫെബ്രുവരിയിലെ അവസാനത്തെ രണ്ട് ആഴ്ച്ചകള്‍ ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചിട്ടിരുന്നു.
ये à¤à¥€ पà¥�ें- കൊറോണ വൈറസ്; ഒരാഴ്ച കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് ചൈന
കഴിഞ്ഞ ഫെബ്രുവരിയില്‍ 1.27 കോടി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളാണ് അവിടെ നിന്നും കയറ്റി അയച്ചിരുന്നത്. ഇത് ഒരു വര്‍ഷത്തിനിപ്പുറം 58.5ലക്ഷമായി കുത്തനെ കുറഞ്ഞു. കൊവിഡ് 19 രോഗം വ്യാപകമായതിനെ തുടര്‍ന്ന് നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറികള്‍ അടച്ചിടേണ്ടി വന്നിരുന്നു. ഇതാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയിലും പ്രതിഫലിച്ചിരിക്കുന്നത്.
അതേസമയം ഈവര്‍ഷം ആദ്യപാദത്തില്‍ ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ വന്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന പ്രവചനങ്ങളും സജീവമാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ കുറഞ്ഞത് 40 ശതമാനത്തിന്റെ കുറവ് ചൈനക്കുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫാക്ടറികള്‍ പൂട്ടുകയും വിതരണ ശൃഘലകള്‍ തകരുകയും ചെയ്തതോടെ ചൈന ഈ മേഖലയില്‍ വലിയ തിരിച്ചടി നേരിടുകയാണ്.
ജനുവരി അവസാനത്തോടെ ചൈനയിലെ ജനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല പൊതു പരിപാടികള്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ടായി. ചൈനീസ് പുതുവല്‍സര ആഘോഷങ്ങളെ(ഫെബ്രുവരി 12) ഇത് വലിയ തോതില്‍ ബാധിച്ചു. നിയന്ത്രമങ്ങളെ തുടര്‍ന്ന് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ കുറവുവന്നതും സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയെ ബാധിച്ചു.
ये à¤à¥€ पà¥�ें- ലോകം കൊവിഡ് 19 ഭീതിയില്‍: മരിച്ചവരുടെ എണ്ണം 3100 കവിഞ്ഞു
ചൈനയിലാകെ 63.4 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഫെബ്രുവരിയില്‍ വിറ്റത്. 14 ദശലക്ഷം വിറ്റ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54.7ശതമാനം കുറവാണ്. 2012ന് ശേഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയാണിതെന്നും ചൈന അക്കാദമി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി അറിയിക്കുന്നു.