ഗൂഗിളിന് മുമ്പേ കോവിഡ് ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ് ടീം
അമേരിക്കക്കായി കോവിഡ് ഭൂപടം തയ്യാറാക്കാന്‍ ഗൂഗിളിന്റെ 1700 എഞ്ചിനീയര്‍മാര്‍ പണി തുടങ്ങിയിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടാം ദിവസമാണ് മൈക്രോസോഫ്റ്റ് ലോകഭൂപടം തന്നെ പുറത്തുവിട്ടത്...
കൊറോണ ഭീതി രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് പടരവേ കോവിഡ് 19 രോഗത്തെക്കുറിച്ച് പരമാവധി ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വെബ് സൈറ്റ് മൈക്രോസോഫ്റ്റ് തയ്യാറാക്കി. മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ഇന്ററാക്ടീവ് മാപ് ( bing.com/covid )തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന് മുമ്പേയാണ് മൈക്രോസോഫ്റ്റ് ടീമിന്റെ നേട്ടം.
ലോകത്തെ വിവിധ രാജ്യങ്ങളിലെ തല്‍സമയ വിവരങ്ങള്‍ അടങ്ങിയ ഭൂപടമാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ കോവിഡ് 19 ബാധിച്ചവരും മാറിയവരും മരിച്ചവരുടേയും രാജ്യം തിരിച്ചുള്ള കണക്കുകള്‍ വെബ് സൈറ്റിലുണ്ട്. അമേരിക്കയില്‍ കൂടുതല്‍ വിശമായി സംസ്ഥാനം തിരിച്ചുള്ള കണക്കാണുള്ളത്.
ലോകാരോഗ്യ സംഘടന, യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍(സി.ഡി.സി), യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍(ഇസിഡിസി) തുടങ്ങി അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് ഇന്ററാക്ടീവ് ഭൂപടം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
“We appreciate the support of government officials and industry partners and thank the Google engineers who have volunteered to be part of this effort."
— Google Communications (@Google_Comms) March 13, 2020
അമേരിക്കന്‍ പൗരന്മാര്‍ക്കായി കോവിഡ് 19 ഭൂപടം തയ്യാറാക്കാന്‍ ഗൂഗിളിന്റെ 1700 എഞ്ചിനീയര്‍മാര്‍ പണി തുടങ്ങിയിട്ടുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടാം ദിവസമാണ് മൈക്രോസോഫ്റ്റ് ലോക കോവിഡ് ഭൂപടം തന്നെ പുറത്തുവിട്ടിരിക്കുന്നത്. കണക്കുകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ കോവിഡ് വാര്‍ത്തകളും മൈക്രോസോഫ്റ്റ് ഭൂപടത്തിലുണ്ട്.