കോവിഡ് ആര്‍ക്കെല്ലാം ഗുരുതരമാകും? ഡോക്ടര്‍മാരെ സഹായിക്കാന്‍ നിര്‍മ്മിത ബുദ്ധിയും
കോവിഡ് 19 ഗുരുതരമാകാനുള്ള സാധ്യതകളില്‍ പ്രായം ഒരുഘടകമായി പോലും ഈ നിര്‍മ്മിത ബുദ്ധി എടുക്കുന്നില്ല...
കൊറോണ വൈറസ് ബാധിക്കുന്ന 80 ശതമാനം പേരിലും ചുമ, പനി, നേരിയ ശ്വാസതടസം പോലുള്ള ചെറിയ ലക്ഷണങ്ങളേ കാണാറുള്ളൂ. ബാക്കിയുള്ളവരിലാണ് കോവിഡ് ബാധ ജീവന് അപകടമാകുന്ന നിലയിലേക്കെത്തുന്നത്. ഈ 20 ശതമാനത്തെ കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് ഡോക്ടര്‍മാര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ആരിലെല്ലാം കൊറോണ വൈറസ് ഗുരുതരമാകുമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന നിര്‍മ്മിത ബുദ്ധി(AI) വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലേയും ചൈനയിലേയും ഗവേഷകര്‍.
ശ്വാസകോശത്തിന്റെ വായു നിറയേണ്ട അറകളില്‍ ദ്രാവകം നിറയുന്ന(A.R.D.S) എന്ന അതീവ ഗുരുതരമായ രോഗാവസ്ഥ മൂലമാണ് കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും ജീവഹാനി സംഭവിക്കുന്നത്. എന്തെല്ലാം ഘടകങ്ങളാണ് എ.ആര്‍.ഡി.എസിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഡോക്ടര്‍മാരെ സഹായിക്കാനാണ് ഈ നിര്‍മ്മിത ബുദ്ധി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ये à¤à¥€ पà¥�ें- കോവിഡ്, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു.എന്‍
ചൈനയിലെ വെന്‍ഷൗ പ്രവിശ്യയിലെ 53 കോവിഡ് രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അല്‍ഗോരിതം തയ്യാറാക്കിയത്. രോഗികളിലെ കരളിലെ എ.എല്‍.ടിയുടെ അളവ്, ശരീരവേദന, ഹീമോഗ്ലോബിന്‍ അളവ് എന്നിവ അടക്കമുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാവിയില്‍ എത്രത്തോളം രോഗം മൂര്‍ച്ഛിക്കുമെന്ന് തീരുമാനിക്കുന്നത്. പനി, രോഗികളുടെ പ്രായം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത് കണക്കിലെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 80 ശതമാനം വരെ കൃത്യതയില്‍ രോഗികളിലെ എ.ആര്‍.ഡി.എസ് സാധ്യത കണക്കുകൂട്ടാന്‍ നിര്‍മ്മിത ബുദ്ധിക്ക് സാധിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ കോറന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ്, ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലേയും ചൈനയിലെ വെന്‍ഷൗ സെന്‍ട്രല്‍ ആശുപത്രിയിലേയും കാന്‍ഗ്നന്‍ പീപ്പിള്‍സ് ആശുപത്രിയിലേയും ഗവേഷകര്‍ സംയുക്തമായാണ് നിര്‍മ്മിത ബുദ്ധി വികസിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനില്‍(t.ly/gggm3) ഗവേഷണഫലം ലഭ്യമാണ്. കൂടുതല്‍ രോഗികളുടെ വിവരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ നിര്‍മ്മിത ബുദ്ധിയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഏപ്രില്‍ മാസത്തില്‍ തന്നെ ഈ നിര്‍മ്മിത ബുദ്ധി ഡോക്ടര്‍മാരെ സഹായിച്ചു തുടങ്ങുമെന്ന് കരുതപ്പെടുന്നു.