വീട്ടിലിരുന്ന് പഠിക്കാനും പരീക്ഷകൾക്ക് തയ്യാറെടുക്കാനും ഒരു ആപ്

Update: 2022-10-15 12:53 GMT
Advertising

ക്വാറന്റൈൻ കാലത്തെ ഫലപ്രദമായി ഉപയോഗിക്കാനും നമ്മുടെ പൊതു വിജ്ഞാനവും അറിവുകളും വികസിപ്പിക്കാനും പറ്റിയ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനെ പരിചയപ്പെടാം. ജൂണ്‍ ജൂലൈ മാസങ്ങളിൽ പ്രതീക്ഷിക്കാവുന്ന പി.എസ്‌.സി പരീക്ഷകൾക്ക് തയാറെടുക്കുവാനും വ്യവസ്ഥാപിത രീതിയിൽ ഒരുങ്ങുവാനും ഉതകുന്ന മികച്ച ഒരു ആപ്ലിക്കേഷൻ ആണ് പ്രിപ്സ്കെയിൽ (prepscale).

പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള 26 അധ്യാപകരുടെ വീഡിയോ ക്ലാസുകൾ ആണ് പ്രിപ് സ്കെയിലിന്റെ മുഖ്യ ആകർഷണം. മുഴുവൻ സിലബസും കവർ ചെയ്യുന്ന വീഡിയോ ക്ലാസുകൾ വിഷയങ്ങളും, ഉപവിഷയങ്ങളുമായി തിരിച്ചിരിക്കുന്നു. ഓരോ വിഷയങ്ങൾക്കും പി.എസ്.സിയുടെ സിലബസ് അടിസ്ഥാനമാക്കി വിശദമായ ക്ലാസുകൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് റൂമിലെ സാധാരണ ബോർഡിന് പകരം പ്രിപ്സ്കെയിൽ ആപ്പിലെ ഡിജിറ്റൽ സ്മാർട്ട് ബോർഡ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ക്ലാരിറ്റി വർധിപ്പിക്കുന്നതോടൊപ്പം ചിത്രങ്ങളും ഗ്രാഫിക്സുകളും ഉപയോഗിച്ച് ഓരോ വിഷയത്തിലെയും കൺസെപ്റ്റുകൾ കൃത്യമായി മനസ്സിലാക്കാനും അവ ഓർമ്മയിൽ സൂക്ഷിക്കാനും പരീക്ഷയിൽ കൃത്യമായ ഉത്തരത്തിലേക്കെത്താനും സഹായിക്കുന്നു.

ഓരോ വിഷയങ്ങളിലെയും ഓരോ വിഷയങ്ങള്‍ക്ക് ശേഷവും നടത്തുന്ന പ്രാക്ടീസ് ടെസ്റ്റുകൾ ആണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. മുൻ വര്‍ഷങ്ങളിലെ ചോദ്യങ്ങളെയും സാധ്യതാ ചോദ്യങ്ങളേയും ഉൾപ്പെടുത്തി വിദഗ്ദര്‍ തയാറാക്കിയ പ്രാക്ടീസ് ടെസ്റ്റുകൾ ഓരോ ക്ലാസ്സുകളും എത്രത്തോളം ഗ്രഹിച്ചു എന്ന് സ്വയം വിലയിരുത്തുന്നതിനോടൊപ്പം ആ വിഷയത്തിലെ മുഴുവൻ മാർക്ക് കരസ്ഥമാക്കാനും ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു. കൂടാതെ ദിവസേനയുള്ള പൊതുവിജ്ഞാന ക്വിസ്, വോക്യാബുലറി ടെസ്റ്റുകൾ തുടങ്ങി സൗജന്യ സേവനങ്ങൾ ഉൾപെടുത്തി മികച്ച രീതിയിൽ ആണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലോഞ്ച് ചെയ്ത് ഒരു മാസം കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

Prepscale App ലിങ്ക്: https://play.google.com/store/apps/details?id=com.prepscale.app

Prepscale വെബ് വേർഷൻ ലിങ്ക്: https://app.prepscale.com/learn

Prepscale YouTube ചാനൽ: https://www.youtube.com/prepscale

Tags:    

Similar News