കോവിഡ് കാലത്തെ ഒ.ടി.പി തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്.ബി.ഐ
ഒ.ടി.പി ലഭിക്കാനായി പഠിച്ചപണിയെല്ലാം പയറ്റുന്നവരാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍. കോവിഡിന്റെ മറവില്‍ പോലും ഇത്തരമൊരു തട്ടിപ്പ് വ്യാപകമാവുന്നതായാണ് മുന്നറിയിപ്പ്...
കോവിഡ് ദുരിതകാലത്തിന്റെ മറവില്‍ പോലും നടക്കുന്ന ഒ.ടി.പി തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ രംഗത്ത്. എസ്.ബി.ഐ ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. കനറാ ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് പുതിയ ഒ.ടി.പി തട്ടിപ്പിനെക്കുറിച്ച് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- മോറട്ടോറിയത്തിന്റെ പേരില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത കൂടും
ഒരു ഫോണ്‍ വിളിയില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ബാങ്കില്‍ നിന്നെന്ന് പരിചയപ്പെടുത്തുന്നയാള്‍ വായ്പയുടെ പ്രതിമാസ അടവ് നീട്ടിനല്‍കാനുള്ള വഴി പറഞ്ഞു തുടങ്ങുന്നു. ഒടുവിലായി നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന സന്ദേശത്തിലെ ഒ.ടി.പി പറഞ്ഞു തരണമെന്നും ഇതുവഴി വായ്പാ തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടുമെന്നും വിശ്വസിപ്പിക്കുന്നു. ആരെങ്കിലും ഒ.ടി.പി പറഞ്ഞുകൊടുക്കുകയോ സന്ദേശമായി അയക്കുകയോ ചെയ്താല്‍ അവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുകയും ചെയ്യും.
കോവിഡിനെ തുടര്‍ന്ന് ജൂണ്‍ വരെ വായ്പയുടെ തിരിച്ചടവിന് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ നടപടിയെടുക്കില്ല. ഈപദ്ധതിയുടെ ചുവടുപിടിച്ചാണ് ഒ.ടി.പി തട്ടിപ്പ് നടത്തുന്നത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനറാ ബാങ്ക് അടക്കമുള്ളബാങ്കുകള്‍ ഉപഭോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് മെസേജുകളും അയച്ചിട്ടുണ്ട്.
മോറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വായ്പയുടെ തിരിച്ചടവില്‍ വരുത്തിയ മാറ്റങ്ങളും എസ്.ബി.ഐ വിശദമാക്കുന്നുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി വഴി തിരിച്ചടവില്‍ ഇളവ് ലഭിക്കുക. ഈ കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്ക് പ്രതിമാസ അടവ് തുക തിരികെ ലഭിക്കാനും അവസരമുണ്ട്.