കൊറോണ: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് സമൂഹമാധ്യമങ്ങള്‍
5ജി വഴിയാണ് കോവിഡ് പകരുന്നതെന്ന കുപ്രചരണം ശക്തമായതോടെ ബ്രിട്ടനില്‍ 5ജി ടവറുകള്‍ കത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു...
കോറൊണയുടെ മറവില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത്. ഇത്തരം സന്ദേശങ്ങള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ട്വിറ്ററും വീഡിയോകള്‍ ഒഴിവാക്കുമെന്ന് യുട്യൂബും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് രോഗം പരത്തുന്നതിന് പിന്നില്‍ 5ജിയാണെന്ന പ്രചാരണം വിശ്വസിച്ചവര്‍ ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിട്ടിരുന്നു. സംഭവത്തില്‍ യു.കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് രോഗം ആദ്യമായി പടര്‍ന്ന വുഹാനില്‍ അടുത്തിടെയാണ് 5ജി വന്നതെന്നും 5ജി ഉപയോഗിക്കുന്ന നഗരങ്ങളിലാണ് ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതെന്നുമാണ് പ്രചരണം.
ये à¤à¥€ पà¥�ें- കോവിഡിന് പിന്നില്‍ 5ജിയെന്ന് വിശ്വസിച്ച് ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിട്ടു
ഗ്രാമങ്ങളേക്കാള്‍ ജനപ്പെരുപ്പം കൂടുതലുള്ള നഗരങ്ങളില്‍ കോവിഡ് സ്വാഭാവികമായും പെട്ടെന്ന് വ്യാപിക്കുമെന്നോ 5ജി ഇതുവരെ വന്നിട്ടില്ലാത്ത നിരവധി രാജ്യങ്ങളില്‍ കോവിഡ് പടരുന്നുണ്ടെന്നതുമൊക്കെ ഇത്തരക്കാര്‍ മുഖവിലക്കെടുക്കുന്നുപോലുമില്ല. വ്യാജ പ്രചാരണം വര്‍ധിച്ച് ഒടുവില്‍ 5ജിക്കുവേണ്ടി ഫൈബര്‍ ഒപ്ടിക്ക് കേബിളുകള്‍ ഇടുന്ന തൊഴിലാളികളെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി.
5ജിയേയും കൊറോണ വൈറസിനേയും ചേര്‍ത്തുവെച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബും അറിയിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ തിരച്ചില്‍ ഫലങ്ങളില്‍ നിന്നും ഒഴിവാക്കുമെന്നും യുട്യൂബ് അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ നയങ്ങള്‍ക്ക് ചേരാത്തവിധം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പോസ്റ്റുകള്‍ നീക്കുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിട്ടുള്ളത്.