കോവിഡ് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; അപൂര്‍വ്വ സംവിധാനത്തിന് ആപ്പിളും ഗൂഗിളും ഒന്നിച്ചു

പ്രത്യേകിച്ച് ആപ്ലിക്കേഷനൊന്നും ഇതിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ഐ.ഒ.എസിലോ ആന്‍ഡ്രോയിഡിലോ പ്രവര്‍ത്തിക്കുന്ന ഫോണാണെങ്കില്‍ നിങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് ലഭിക്കും...

Update: 2020-04-11 07:42 GMT
Advertising

കോവിഡ് മഹാമാരിയെ നേരിടാന്‍ സാങ്കേതികവിദ്യ ആയുധമാക്കാനൊരുങ്ങുകയാണ് ആപ്പിളും ഗൂഗിളും. കോവിഡ് വരാന്‍ സാധ്യതയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെയൊന്നും ആവശ്യമില്ലാതെയാണ് ഇവര്‍ ഈ സംവിധാനം സാധ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന.

സ്മാര്‍ട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്നലുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഇവര്‍ ഒരുക്കുന്നത്. ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഇവരുടെ ഫോണുമായി നിശ്ചിത അകലത്തിനുള്ളില്‍ വന്നിട്ടുള്ള ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുകയാണ് ചെയ്യുക. ജി.പി.എസ് വിവരങ്ങളോ വ്യക്തിഗതവിവരങ്ങളോ ഇതിനായി ശേഖരിക്കുന്നില്ലെന്നും ഗൂഗിളും ആപ്പിളും വ്യക്തമാക്കുന്നു.

ये भी पà¥�ें- കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ച് വാഷിംങ്ടണ്‍ പോസ്റ്റ്

ഈ സംവിധാനം സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുമോ എന്ന ആശങ്ക ഇപ്പോള്‍ തന്നെ ട്രംപ് അടക്കം പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം സ്വകാര്യ വിവരങ്ങള്‍ ഒന്നും ഇതിന്റെ പേരില്‍ ശേഖരിക്കുന്നില്ലെന്നും തങ്ങളുടെ പദ്ധതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഗൂഗിളും ആപ്പിളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഗൂഗിളും ആപ്പിളും രണ്ടാഴ്ച്ചയോളമായി ഈ പദ്ധതിക്ക് പിന്നില്‍ പണിയെടുക്കുന്നുണ്ടെങ്കിലും വെള്ളിയാഴ്ച്ച മാത്രമാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്.

സിംഗപ്പൂര്‍, ഇസ്രായേല്‍, ദക്ഷിണകൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ അടിസ്ഥാനമാക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇതേ വഴിയിലാണ്. എന്നാല്‍ ആപ്പിള്‍ ഗൂഗിള്‍ സംരംഭം വിജയിച്ചാല്‍ ഇതെല്ലാം നിഷ്പ്രഭമാകും. ലോകത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ ബഹുഭൂരിപക്ഷവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലും ആപ്പിളിന്റെ ഐ.ഒ.എസിലും പ്രവര്‍ത്തിക്കുന്നതാണ്. രാജ്യങ്ങളുടെ അതിരുകളില്ലാതെ കോവിഡ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വ്യക്തികളിലെത്തിക്കാന്‍ ഈ ബഹുരാഷ്ട്ര കമ്പനികള്‍ക്കാകും.

Tags:    

Similar News