രണ്ട് മണിക്കൂറില്‍ സാധനങ്ങള്‍ ലഭിക്കുന്ന ആമസോണിന്റെ 'പ്രൈം നൗ' നിര്‍ത്തുന്നു
ലോക്ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ആമസോണ്‍ അടക്കമുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അനുഭവിക്കുന്നത്. ലോക്ഡൗണിന് മുമ്പ് ലഭിച്ച ഓര്‍ഡറുകള്‍ പോലും അവര്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല...
രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചിരുന്ന പ്രൈം നൗ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ആമസോണ്‍ അവസാനിപ്പിക്കുന്നു. പ്രൈം നൗ വഴി ലഭിച്ചിരുന്ന സേവനങ്ങള്‍ പ്രധാന ആപ്പിലേക്ക് ആമസോണ്‍ മാറ്റി. വൈകാതെ ആമസോണ്‍ ഫ്രഷ് വഴിയായിരിക്കും പ്രൈം നൗ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ രണ്ട് മണിക്കൂറില്‍ വീട്ടുസാധനങ്ങള്‍ എത്തിക്കുന്ന 'പ്രൈം നൗ' അവതരിപ്പിച്ചത്. കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ആമസോണ്‍ ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകള്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചുരുക്കം നഗരങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുത്ത് സാധനങ്ങള്‍ക്കെങ്കിലും ഇവര്‍ക്ക് സേവനം പുനരാരംഭിക്കാനായത്. അതുതന്നെ ആവശ്യക്കാര്‍ ഏറിയതോടെ സാധനങ്ങള്‍ എത്തിക്കുന്ന സമയം ആഴ്ചയിലേറെ വൈകുകയും ചെയ്തു.
ये à¤à¥€ पà¥�ें- കോവിഡ് കാലത്ത് ഉപയോഗം കൂടി, ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു
ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ആമസോണിന് സേവനങ്ങള്‍ പുനരാരംഭിക്കാനായത്. ഇവിടെ പലചരക്ക് സാധനങ്ങള്‍ അടക്കം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പെടാപാട് പെടുകയാണ് ആമസോണ്‍. 'ആമസോണ്‍ പാന്‍ട്രി' വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. പുതിയ ഓര്‍ഡറുകള്‍ വീടുകളിലെത്താന്‍ ഏഴ് മുതല്‍ പത്ത് ദിവസം വരെയെത്തുമെന്നാണ് ആമസോണ്‍ വെബ്‌സൈറ്റ് പറയുന്നത്.
ആമസോണ്‍ ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ 24 നഗരങ്ങളില്‍ സേവനം പുനരാരംഭിച്ചിരുന്നു. ഇവിടെ നേരത്തെ ഓര്‍ഡര്‍ ചെയ്ത അവശ്യ വസ്തുക്കളാണ് ആദ്യഘട്ടത്തില്‍ എത്തിക്കുക. അഹ്മദാബാദ്, ഭുവനേശ്വര്‍, ചെന്നൈ, ചണ്ഡീഗഡ്, ഗുഡ്ഗാവ്, ഹൈദരാബാദ്, ജയ്പൂര്‍, ജംഷെഡ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മൊഹാലി, മുംബൈ, മൈസൂര്‍, നാഗ്പൂര്‍, ന്യൂഡല്‍ഹി, നോയ്ഡ, പന്‍ജിം, പട്‌ന, പൂനെ, റായ്പൂര്‍, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളില്‍ മാത്രമാണ് ആമസോണ്‍ സേവനങ്ങള്‍ പുനരാരംഭിച്ചത്.