വലിപ്പത്തിലും വിലയിലും 'കയ്യിലൊതുങ്ങുന്ന' ഐഫോണുമായി ആപ്പിള്‍
വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്...
ലോക്ഡൗണിനിടെ ബജറ്റ് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. പുതിയ മോഡലായ ഐഫോണ്‍ എസ്.ഇക്ക് ഇന്ത്യയില്‍ 42,500 രൂപ വിലയിട്ടിരിക്കുന്നത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഫോണ്‍ 64ജിബി, 128ജിബി, 256 ജിബി എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാവുക.
ഐഫോണ്‍ 11 സീരിസിലെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക് പ്രോസസറാണ് ഐഫോണ്‍ എസ്.ഇയുടെ ശക്തി. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, വൈഫൈ 6, ഇരട്ട സിം തുടങ്ങിയവയും ഉണ്ട്. ഇ സിമ്മും ഉപയോഗിക്കാനാകും. അരമണിക്കൂറില്‍ 50 ശതമാനം ചാര്‍ജാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.
ये à¤à¥€ पà¥�ें- ഡോക്ടര്‍മാര്‍ക്ക് പിന്നാലെ കോവിഡ് കാലത്ത് വിശ്രമമില്ലാത്ത മറ്റൊരു വിഭാഗത്തിനും ഗൂഗിളിന്‍റെ നന്ദി
ഫോണിന് 12എം.പി പിന്‍ ക്യാമറയും 7എം.പിയുടെ സെല്‍ഫി ക്യാമറയുമാണുള്ളത്. പോര്‍ട്രെയ്റ്റ് മോഡ്, പോര്‍ട്രെയ്റ്റ് ലൈറ്റിങ് എഫക്ട്‌സ്, ഡെപ്ത് കണ്‍ട്രോള്‍ തുടങ്ങിയവയും ഉണ്ട്. ഒറ്റ സൈ്വപ്പില്‍ ബാക്ഗ്രൗണ്ട് ബ്ലര്‍ ആകുന്നതും ഫോണിന്റെ ക്യാമറയുടെ മേന്മയായി ആപിള്‍ അവതരിപ്പിച്ചിട്ടുണ്ട്. 60 എഫ്പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡിങും ഐഫോണ്‍ എസ്.ഇയില്‍ സാധ്യമാണ്.
കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളിലാണ് ഐഫോണ്‍ എസ്.ഇ വിപണിയിലെത്തുക. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും നിശ്ചിത അളവുവരെ സംരക്ഷണം ഫോണ്‍ ഉറപ്പു നല്‍കുന്നുണ്ട്. വെള്ളത്തില്‍ ഒരു മീറ്റര്‍ വരെ ആഴത്തില്‍ 30 മിനിറ്റ് നേരത്തേക്ക് കിടന്നാല്‍ ഫോണിന് കുഴപ്പമുണ്ടാകില്ല.
കുറഞ്ഞ വിലയില്‍ പരമാവധി മൂല്യം നല്‍കുന്ന ഫോണ്‍ എന്ന നിലയിലാണ് ഐഫോണ്‍ എസ്.ഇ അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ്‌ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഡിസ്‌പ്ലേയില്‍ മാത്രമല്ല വിലയിലും കയ്യിലൊതുങ്ങുന്ന ഫോണുമായി ആപ്പിളിന്റെ വരവ്. ഇന്ത്യയില്‍ ഏപ്രില്‍ 17 മുതല്‍ പ്രീ ഓര്‍ഡറുകള്‍ സ്വീകരിക്കും.