26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

542 ഡോളര്‍(ഏതാണ്ട് 41,600 രൂപ) നല്‍കിയാല്‍ ആര്‍ക്കും ഈ വിവരങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും...

Update: 2020-04-21 11:01 GMT
Advertising

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്കുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍ ആണ് ഉപഭോക്താക്കള്‍ക്കും ഫേസ്ബുക്ക് അധികൃതര്‍ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 542 ഡോളര്‍(ഏതാണ്ട് 41,600 രൂപ നല്‍കുന്ന) ആര്‍ക്കും ചോര്‍ത്തിയ ഫേസ്ബുക്ക് വിവരങ്ങള്‍ ലഭിക്കും.

പണം നല്‍കിയാല്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ 542 ഡോളര്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ച ശേഷമാണ് സൈബിള്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ സൈബിള്‍ തന്നെ Amibreached.com എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇവിടെ പോയി ആര്‍ക്കും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

ഇമെയില്‍, ഫോണ്‍നമ്പര്‍, ഫേസ്ബുക്ക് ഐഡി, അവസാനത്തെ കണക്ഷന്‍, സ്റ്റാറ്റസ്, പ്രായം തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് കോടിക്കണക്കിന് അക്കൗണ്ടുകളില്‍ നിന്നും ഹാക്കര്‍മാര്‍ ഒറ്റയടിക്ക് ചോര്‍ത്തിയത്. പാസ്‌വേഡ് ചോര്‍ത്തിയിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എങ്കില്‍ പോലും എസ്.എം.എസ്, ഇമെയില്‍ തട്ടിപ്പുകള്‍ക്ക് ഈ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാനാകുമെന്ന ആശങ്കയുണ്ട്.

ഹാക്കര്‍മാരുടെ കേന്ദ്രമായ ഡാര്‍ക് വെബില്‍ വിവരങ്ങള്‍ വില്‍പനക്ക് വെച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാക്കുന്നത്. ഏത് രീതിയിലാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ഫേസ്ബുക്ക് സര്‍വറില്‍ നിന്നും ചോര്‍ത്തിയതെന്ന് വ്യക്തമല്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഭൂരിഭാഗം അക്കൗണ്ടുകളും അമേരിക്കയില്‍ നിന്നുള്ളവരുടേതാണ്.

Tags:    

Similar News