സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍
ലോക്ക് ഡൌണ്‍ കാരണം സാമൂഹിക അകലം പാലിച്ചുകൊണ്ട് ഏവരും വീട്ടില്‍ത്തന്നെയിരിക്കുന്നതിനാല്‍ സൂം പോലുള്ള വീഡിയോ കോളിങ്ങ് ആപ്പുകള്‍ വലിയ തോതിലാണ് പ്രചരണത്തിലുള്ളത്
സുരക്ഷ വീഴ്ചയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് വന്നതിന് ശേഷവും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം വീഡിയോ കോള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത് ഇന്ത്യയില്‍. ഏപ്രിലില്‍ സൂം ആപ് ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണം 131 കോടിയാണ്. അതില്‍ 18.2 ശതമാനവും ഇന്ത്യയിലാണ്. സൂമിനെക്കൂടാതെ ടിക് ടോക്കും ലോക്ക് ഡൌണ്‍ കാലത്ത് ഡൌണ്‍ലോഡ്സില്‍ ട്രെന്‍റിങ്ങാണ്.
ലോക്ക് ഡൌണ്‍ കാരണം സാമൂഹിക അകലം പാലിച്ചുകൊണ്ട് ഏവരും വീട്ടില്‍ത്തന്നെയിരിക്കുന്നതിനാല്‍ സൂം പോലുള്ള വീഡിയോ കോളിങ്ങ് ആപ്പുകള്‍ വലിയ തോതിലാണ് പ്രചരണത്തിലുള്ളത്. സ്കൂളുകള്‍ തുറക്കാന്‍ കാലതാമസം വരുമെന്നതിനാല്‍, ഇതുപോലുള്ള വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
സൂം ആപ്പ് സുരക്ഷ ഭീഷണി നേരിടുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് ഉപയോഗിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശമുയര്‍ത്തിയിരുന്നു. ഔദ്യോഗികമായ കാര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോ മറ്റുള്ളവരോ ഇത് ഉപയോഗിക്കരുതെന്നാണ് മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്ലിക്കേഷന്‍ അല്ലാത്ത ആപ്പാണ് സൂം. സൂമിനെക്കൂടാതെ ടിക് ടോക്, ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ ആപ്പുകളും ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിലുണ്ട്.