ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം ശാശ്വതമാക്കുമെന്ന് ട്വിറ്റര്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 2 മുതല്‍ കമ്പനി വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് വീടുകളില്‍ ഓഫീസ് സൗകര്യമൊരുക്കുന്നതിന് അധിക അലവന്‍സും ട്വിറ്റര്‍ അനുവദിച്ചിരുന്നു...
തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം എന്നെന്നേക്കുമായി അനുവദിക്കുമെന്ന് ട്വിറ്റര്‍. കമ്പനിയുടെ സി.ഇ.ഒ ജാക് ഡോര്‍സി ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആദ്യം വര്‍ക്ക് ഫ്രം ഹോം അനുവദിച്ച മുന്‍നിര ടെക് കമ്പനികളിലൊന്നായിരുന്നു ട്വിറ്റര്‍.
വര്‍ക്ക് ഫ്രം ഹോം ആദ്യം അവതരിപ്പിച്ച കമ്പനിയാണെങ്കിലും ജീവനക്കാരെ ആദ്യം തിരിച്ചുവിളിക്കുന്ന കമ്പനിയാവാന്‍ ട്വിറ്ററിന് താല്‍പര്യമില്ലെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്. ഓഫീസുകളില്‍ അല്ലെങ്കിലും ജോലികള്‍ നടക്കുന്നുന്നുവെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരിച്ചറിഞ്ഞതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്ന് ട്വിറ്റര്‍ ഇമെയിലില്‍ പറയുന്നു. തങ്ങളുടെ ജീവനക്കാരില്‍ ആരെങ്കിലും വര്‍ക്ക് ഫ്രം ഹോം തുടരാന്‍ താല്‍പര്യപ്പെടുകയും അവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുണ്ടാവുകയുമാണെങ്കില്‍ അങ്ങനെ തന്നെ തുടരാന്‍ അനുവദിക്കുമെന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.
ये à¤à¥€ पà¥�ें- കൊറോണ: ജീവനക്കാര്‍ക്ക് വീട്ടില്‍ ജോലിക്ക് അവസരമൊരുക്കി ട്വിറ്റര്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ തന്നെ കമ്പനി വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ചിരുന്നു. മാര്‍ച്ച് 11 മുതല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കുകയും ചെയ്തു. വീടുകളില്‍ ഇരുന്നുകൊണ്ട് ജോലി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടരാമെന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് വീടുകളില്‍ ഓഫീസ് സൗകര്യമൊരുക്കുന്നതിന് അധിക അലവന്‍സും ട്വിറ്റര്‍ അനുവദിച്ചിരുന്നു.
ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് 2021 വരെ നീട്ടിയിരുന്നു. ആമസോണ്‍ ഒക്ടോബര്‍ വരെയാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്.