യുട്യൂബ് - ടിക് ടോക് യുദ്ധം മുറുകുന്നു; ടിക് ടോക് റേറ്റിംഗ് 4.6ല്‍ നിന്നും 2.0ത്തിലേക്ക് കൂപ്പുകുത്തി

#BringBackCarryMinatiYoutubeVideo ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗാണ്. കൂട്ടത്തില്‍ #BanTikTok എന്ന ഹാഷ് ടാഗും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുന്നു...

Update: 2020-05-19 07:48 GMT
Advertising

അടുത്ത ദിവസങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് യുട്യൂബിന്റേയും ടിക് ടോകിന്റേയും ഓണ്‍ലൈന്‍ യുദ്ധമാണ്. ടിക് ടോക് റോസ്റ്റര്‍മാരില്‍ പ്രമുഖനായ കാരി മിനാറ്റിയുടെ വീഡിയോ യുട്യൂബ് പിന്‍വലിച്ചതോടെ ഈ പോര് മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. കാരി മിനാറ്റിയുടെ വീഡിയോ യുട്യുബ് പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച #BringBackCarryMinatiYoutubeVideo ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗാണ്. കൂട്ടത്തില്‍ #BanTikTok എന്ന ഹാഷ് ടാഗും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടക്കുന്നു.

വിമര്‍ശം തുടര്‍ന്നതോടെ ടിക് ടോകിന്റെ പ്ലേസ്റ്റോര്‍ റേറ്റിംഗ് കൂപ്പുകുത്തുകയാണ്. കുറഞ്ഞ ദിവസങ്ങളിലാണ് 4.6 റേറ്റിംഗുണ്ടായിരുന്ന ടിക് ടോക് 3.8 ലെത്തിയത്. ഇപ്പോഴത് 2.0ത്തിലെത്തിയിരിക്കുന്നു. ടിക് ടോകിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റേറ്റിംഗാണിത്.

ടിക് ടോകിനേക്കാള്‍ യുട്യൂബ് ആരാധകരുള്ള ട്വിറ്ററാണ് പല പ്രതിഷേധ ടാഗുകളുടേയും പ്രഭവകേന്ദ്രം.

ദിവസങ്ങള്‍ക്ക് മുമ്പ് കാരി മിനാറ്റി(യഥാര്‍ഥ പേര് അജയ് നെഗാര്‍) പബ്ലിഷ് ചെയ്ത ഒരു യുട്യൂബ് vs ടിക് ടോക് വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ടിക് ടോകിലെ പ്രമുഖനാ അമിര്‍ സിദ്ധിക്കിയെയായിരുന്നു കാരി മിനാറ്റി 'റോസ്റ്റ്' ചെയ്തത്. അതിവേഗത്തിലായിരുന്നു കാരി മിനാറ്റിയുടെ ടിക് ടോക് റോസ്റ്റിംഗ് ജനപ്രിയമായത്. രണ്ട് മണിക്കൂറുകൊണ്ട് 10 ലക്ഷം ലൈക്ക് നേടിയ വീഡിയ 24 മണിക്കൂറാകുമ്പോഴേക്കും യുട്യൂബില്‍ 52 ലക്ഷം പേരുടെ ഇഷ്ടം നേടി. 24 മണിക്കൂറില്‍ വീഡിയോ കണ്ടതാകട്ടെ ഏതാണ്ട് രണ്ട് കോടി പേരും.

Full View

എന്നാല്‍, അല്‍പായുസ് മാത്രമേ കാരി മിനാറ്റിയുടെ ഈ ജനപ്രിയ വീഡിയോക്കുണ്ടായിരുന്നുള്ളൂ. തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് യുട്യൂബ് വീഡിയോ പിന്‍വലിച്ചു. തന്റെ വീഡിയോ പിന്‍വലിച്ചതിന്റെ വിഷമം പങ്കുവെച്ച് കാരിമിനാറ്റി ഇട്ട വീഡിയോ ഇതുവരെ 3.87 കോടി പേര്‍ കണ്ടു കഴിഞ്ഞു. 71 ലക്ഷം ലൈക്കുകളാണ് ഈ വീഡിയോക്ക് പോലും ലഭിച്ചത്. ഇതെല്ലാം ടിക് ടോകിനെതിരായ പ്രതിഷേധത്തില്‍ അവസാനിച്ചതോടെ കൗമാരക്കാരുടെ പ്രിയ മാധ്യമമായ ടിക് ടോകിന് വന്‍ തിരിച്ചടി പ്ലേസ്റ്റോറില്‍ നേരിടേണ്ടി വന്നു.

Tags:    

Similar News