വിവാദങ്ങള്‍ക്കിടെ നിലപാട് വിശദീകരിച്ച് ടിക് ടോക്
ടിക് ടോകിനെതിരായ നേരത്തെയുള്ള വിമര്‍ശങ്ങള്‍ ആളിക്കത്തിക്കുന്നതായിരുന്നു ഫൈസല്‍ സിദ്ദീഖിയുടെ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി ടിക് ടോക് രംഗത്തെത്തി. ടിക് ടോക് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് വിശദീകരണം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'സുരക്ഷിതവും പോസിറ്റീവായതുമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ടിക് ടോകിന്റെ പരമമായ ലക്ഷ്യം. ഞങ്ങളുടെ നയങ്ങളില്‍ ഏതെല്ലാം സ്വീകാര്യമാണ് ഏതെല്ലാം അനുവദിക്കില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. നയങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ ഉപയോക്താക്കള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ചില വീഡിയോകള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. ചില വീഡിയോകള്‍ പിന്‍വലിക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ നിയമപാലകരുമായി സഹകരിക്കുന്നുണ്ട്. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതില്‍ തുടര്‍ന്നും ശ്രമിക്കും'ടിക് ടോക്
ടിക് ടോകിനെതിരായ നേരത്തെയുള്ള വിമര്‍ശങ്ങള്‍ ആളിക്കത്തിക്കുന്നതായിരുന്നു ഫൈസല്‍ സിദ്ദീഖിയുടെ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ. തന്നെ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിക്ക് നേരെ ആസിഡ് പോലെ വെള്ളം ഒഴിക്കുന്നതും പെണ്‍കുട്ടിയുടെ മുഖം മേക്കപ്പ് ഉപയോഗിച്ച് വികൃതമായരീതിയിലാകുന്നതുമാണ് ഇയാള്‍ വീഡിയോയിലൂടെ കാണിച്ചത്. ടിക് ടോകില്‍ 1.30 കോടിയിലേറെ ഫോളോവേഴ്‌സുള്ള ഫൈസല്‍ സിദ്ദീഖിയുടെ വീഡിയോ പിന്‍വലിക്കാന്‍ കമ്പനി വൈകിയത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
ये à¤à¥€ पà¥�ें- യുട്യൂബ് - ടിക് ടോക് യുദ്ധം മുറുകുന്നു; ടിക് ടോക് റേറ്റിംഗ് 4.6ല്‍ നിന്നും 2.0ത്തിലേക്ക് കൂപ്പുകുത്തി
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ തന്നെ ഇക്കാര്യം കാണിച്ച് ടിക് ടോകിന് കത്തയച്ചിരുന്നു. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ആഘോഷിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ആശങ്ക പങ്കുവെച്ചായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ ടിക് ടോകിന് കത്തയച്ചത്. തുടര്‍ന്ന് ഫൈസല്‍ സിദ്ദീഖിയുടെ അക്കൗണ്ട് തന്നെ ടിക് ടോക് സസ്‌പെന്‍ഡ് ചെയ്തു. എങ്കിലും ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന കാമ്പയിനുകള്‍ ഇതോടെ ശക്തി പ്രാപിച്ചു. യുട്യൂബ് ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്ലേ സ്റ്റോര്‍ റേറ്റിംഗ് കുത്തനെ കുറഞ്ഞ ടിക് ടോകിന് ഇത് വലിയ തിരിച്ചടിയായിട്ടുണ്ട്.