കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ
രണ്ടു വര്‍ഷം മുന്‍പ് ലയനം നടത്തിയ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്.
കൊച്ചി: രാജ്യവ്യാപകമായ 4ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ. സര്‍ക്കിള്‍ അടിസ്ഥാനത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ലസ്റ്റര്‍ തലത്തിലേക്കു പുനഃസംഘടിപ്പിച്ച് വിപണിയില്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമായി തുടരുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചാബ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്, ഡല്‍ഹിയും രാജസ്ഥാനും, യുപി ഈസ്റ്റും യുപി വെസ്റ്റും, അസമും നോര്‍ത്ത് ഈസ്റ്റും, കോല്‍ക്കോത്തയും ബംഗാളിന്റെ മറ്റു ഭാഗങ്ങളും, ഒഡീഷ, ബീഹാറും ഝാര്‍ഖണ്ഡും, കര്‍ണാടക, ആന്ധ്രാ പ്രദേശും തെലുങ്കാനയും, കേരളവും തമിഴ്‌നാടും, മധ്യപ്രദേശും ഛത്തീസ്ഗഡും, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്രയും ഗോവയും തുടങ്ങിയവയായിരിക്കും 10 ക്ലസ്റ്ററുകള്‍.
വിവിധ പ്രവര്‍ത്തനങ്ങളും ബിസിനസും ഇതിന്റെ ഭാഗമായി കൂടുതല്‍ കാര്യക്ഷമത ലഭ്യമാക്കും വിധം പ്രത്യേക വിഭാഗങ്ങളിലേക്കു മാറ്റുമെന്നും സൂചനയുണ്ട്. 2020 ജൂണോടു കൂടി നെറ്റ്‌വര്‍ക്ക് സംയോജനം പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ലയനം നടത്തിയ വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ, കമ്പനിയുടെ ഉന്നതതലങ്ങളിലടക്കമുള്ള ഒഴിവുകള്‍ സ്ഥാനക്കയറ്റങ്ങളിലൂടെ നികത്തിയിരുന്നു. ഡാറ്റ, വോയ്‌സ് എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധമാണ് ഐഡിയ വോഡഫോണിന്റെ പുതിയ പ്രവര്‍ത്തന രീതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.