ലുഡോ ബോര്‍ഡ് എങ്ങനെ ലാപ് ടോപില്‍ കളിക്കാം?

ലുഡോ ലാപ്ടോപിലോ ഡെസ്ക് ടോപിലോ ലഭിക്കാന്‍ രണ്ട് എളുപ്പവഴികളാണുള്ളത്...

Update: 2020-05-22 11:43 GMT
Advertising

കുറഞ്ഞകാലംകൊണ്ട് വലിയ തോതില്‍ ആരാധകരെ നേടിയ ബോര്‍ഡ് ഗെയിമാണ് ലുഡോ ബോര്‍ഡ്. നിരവധി പേരാണ് ലുഡോ കിംഗ് സ്മാര്‍ട്ട് ഫോണുകളിലൂടെ ആസ്വദിക്കുന്നത്. എന്നാല്‍ ലുഡോ കിംഗ് ലാപ്‌ടോപിലും ഡെസ്‌ക്‌ടോപിലുമെല്ലാം കളിക്കാനാകുമെന്ന് പലര്‍ക്കും അറിയില്ല.

ലുഡോ ലാപ്‌ഡോപിലാക്കാന്‍ ഒന്നിലേറെ വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ലാപ്‌ടോപുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റം ഏതാണെന്നത് ഒരു വിഷയമല്ല. ആപിളിന്റെ മാക് കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒ.എസിലും ഈ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാണ്.

ഫേസ്ബുക്ക് വഴി

ലുഡോ ഫേസ്ബുക്ക് വഴി ലാപ്‌ടോപില്‍ കളിക്കുന്ന മാര്‍ഗ്ഗമാണ് ആദ്യം പറയുന്നത്. മാകിലും വിന്‍ഡോസിലും ഇത് ഒരേ പോലെ നടക്കും.

1 ലുഡോകിംഗിന്റെ വെബ്‌സൈറ്റ്(ludoking.com/) സന്ദര്‍ശിക്കുക.

2 ശേഷം പ്ലേ നൗ ബട്ടണില്‍ ക്ലിക്കു ചെയ്യുക. ഇങ്ങനെ ചെയ്താല്‍ സ്വാഭാവികമായും ഫേസ്ബുക്കിലെത്തും.

3 ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. പിന്നീട് ലുഡോ കിംഗ് കളിച്ച് തുടങ്ങാം

4 ഇനി നിങ്ങളുടെ ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 10 ആണെങ്കില്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും നേരിട്ട് ലുഡോ കിംഗ് ഡൗണ്‍ലോഡ് ചെയ്യാനാകും.

ബ്ലുസ്റ്റാക്‌സ് വഴി

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഇമുലേറ്ററാണ് ബ്ലുസ്റ്റാക്‌സ്. ബ്ലുസ്റ്റാക്‌സ് വഴി ലുഡോ കളിക്കുന്നത് നോക്കാം

1 ബ്ലുസ്റ്റാക്‌സ്(www.bluestacks.com/) വെബ്‌സൈറ്റ് തുറക്കുക.

2 ഡൗണ്‍ലോഡ് ബ്ലുസ്റ്റാക്‌സ് എന്ന പച്ച ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇതോടെ ആപ്ലിക്കേഷന്‍ ലാപ്‌ടോപില്‍ ഡൗണ്‍ലോഡാകും

3 ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റ് അപ് നിര്‍ദേശങ്ങള്‍ വഴി ബ്ലുസ്റ്റാക്‌സ് ഇന്‍സ്റ്റാള്‍ ചെയ്യുക

4 ശേഷം പ്ലേ സ്റ്റോറില്‍ പോയി ലുഡോ കിംഗ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഓപണില്‍ ക്ലിക്കു ചെയ്ത് കളി തുടങ്ങാം.

Tags:    

Similar News