ചായ ഉണ്ടാക്കാൻ പാൽ കഴിഞ്ഞോ; പേടിക്കണ്ട പാൽ റോബോട്ട് എത്തിക്കും

ഓരോ ഡെലിവറിക്ക് ശേഷവും റോബോട്ട് സ്വയം അണുവിമുക്തമാകും.

Update: 2021-04-12 13:06 GMT
Advertising

ഓൺലൈൻ ഡെലിവറികളുടെ കാലത്ത് ഡെലിവറികളിൽ വ്യത്യസ്തത പരീക്ഷിക്കുകയാണ് സിംഗപൂർ. ഗ്രോസറി സാധനങ്ങളുടെ ഡെലിവറിക്കായി രണ്ട് റോബോട്ടുകളെ ഇറക്കിയിരിക്കുകയാണ് സിംഗപൂരിലെ ഒരു ടെക് കമ്പനി. ഒട്‌സോ എന്ന ടെക് കമ്പനി പുറത്തിറക്കിയ 'കാമല്ലോ എന്ന് പേരിട്ടിരിക്കുന്ന റോബട്ടുകളാണ് ആ ടെക്-മിടുക്കൻമാർ. പരീക്ഷണാടിസ്ഥാനത്തിൽ 700 വീടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഡെലിവറി.

ഡെലിവറി ബുക്ക് ചെയ്താൽ ആപ്പ് വഴി റോബോട്ടുകൾ എവിടെയെത്തിയെന്ന് നിരീക്ഷിക്കാൻ പറ്റും. റോബോട്ട് സ്ഥലത്തെത്തിയാൽ ആപ്പ് നോട്ടിഫിക്കേഷൻ തരും. ത്രിഡി സെൻസേർസും കാമറയും ഘടിപ്പിച്ചിട്ടുള്ള റോബോട്ടിൽ രണ്ടു കമ്പാർട്ട്‌മെന്‍റാണ് ഉള്ളത്.

20 കിലോ വീതം കമ്പാർട്ട്‌മെന്റിൽ സൂക്ഷിക്കാൻ പറ്റും. ഓരോ ഡെലിവറിക്ക് ശേഷവും റോബോട്ട് സ്വയം യു.വി ലൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാകും. നിലവിൽ പരീക്ഷാർഥം കമ്പനി ജീവനക്കാരും റോബോട്ടിനൊപ്പം സഞ്ചരിക്കുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News