നമ്മുടെയൊക്കെ വീടായ ഈ ഭൂമി വർഷങ്ങളായി നമ്മുക്ക് വേണ്ടി സേവനം ചെയ്യുന്നു, ഇത്തവണ അതിന് നമ്മൾ പ്രത്യുപകാരം ചെയ്യണം-ഡൂഡിലുമായി ഗൂഗിള്‍
ഭൗമദിനത്തില്‍ ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍
രാജ്യാന്തര ദിനാചരണങ്ങളിലും പ്രമുഖവരുടെ ജന്മവാർഷികങ്ങളിലും ഡൂഡിൽ അവതരിപ്പിക്കുന്ന പതിവ് ഗൂഗിളിനുണ്ട്. ആ പതിവ് പിന്തുടർന്ന് ഇത്തവണത്തെ ഭൗമദിനമായ ഇന്നും ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.
മരം നടുന്നതിന്‍റെ പ്രാധാന്യം അറിയിരിക്കുന്നതാണ് ഡൂഡിൽ. ഒരു ചെറിയ പെൺകുട്ടി മരത്തൈ നട്ടുകൊണ്ട് ആരംഭിക്കുന്ന ഡൂഡിലിൽ ആ മരം വളരുന്നോടൊപ്പം ആ പെൺകുട്ടിയും വളർന്നു വൃദ്ധയാകുന്നു. എന്നിട്ട് ഒരു മരത്തൈ തന്‍റെ അടുത്ത തലമുറയ്ക്ക് കൈമാറുന്നു. അങ്ങനെ അവിടെയൊരു ചെറുവനം ഉണ്ടാകുന്നത് വരെ ആ പ്രക്രിയ തുടരുന്നു. ഇതാണ് ഡൂഡിലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡൂഡിലിനോട് അനുബന്ധിച്ച് ഗൂഗിൾ ഇങ്ങനെയെഴുതി- നമ്മുടെയൊക്കെ വീടായ ഈ ഭൂമി വർഷങ്ങളായി നമ്മുക്ക് വേണ്ടി സേവനം ചെയ്യുന്നു. ഇത്തവണ അതിന് നമ്മൾ പ്രത്യുപകാരം ചെയ്യണം, നമ്മുടെ ചെറിയൊരു പ്രവൃത്തി ഈ വലിയ ഭൂമിയെ വീണ്ടും തളിരണിയിക്കും.
ആധുനിക പരിസ്ഥിതി പ്രസ്ഥാനം സ്ഥാപിതമായ 1970 മുതലാണ് ഏപ്രിൽ 22 ന് അന്താരാഷ്ട്ര ഭൗമദിനം ആചരിക്കാൻ തുടങ്ങിയത്.