വിംബിള്‍ഡണ്‍ ജ്യോകോവിച്ചിന്
ഫെഡററെ തോല്‍പ്പിച്ച് ഫൈനലിനെത്തിയ ആന്ഡേഴ്സണ് പക്ഷേ ജ്യോക്കോവിച്ചിനെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല. നേരിട്ടുള്ള സെറ്റുകളില്‍ അനായാസമായിരുന്നു ജ്യോക്കോവിച്ചിന്റെ ജയം.
Update: 2018-07-16 03:12 GMT
വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ജ്യോകോവിച്ചിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-2, 6-2, 7-6. ജോകോയുടെ നാലാം വിംബിള്‍ണ്‍ കിരീടമാണിത്.
ഫെഡററെ തോല്‍പ്പിച്ച് ഫൈനലിനെത്തിയ ആന്ഡേഴ്സണ് പക്ഷേ ജ്യോക്കോവിച്ചിനെതിരെ വെല്ലുവിളി ഉയര്‍ത്താനായില്ല. നേരിട്ടുള്ള സെറ്റുകളില്‍ അനായാസമായിരുന്നു ജ്യോക്കോവിച്ചിന്റെ ജയം. മൂന്നാം സെറ്റ് മാത്രമാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. അഞ്ച് സെറ്റ് പോരാട്ടങ്ങളില്‍ എതിരാളികളെ തോല്‍പ്പിച്ചാണ് ജ്യോക്കോവിച്ചും ആന്‍ഡേഴ്സണും ഫൈനലിന് യോഗ്യത നേടിയിരുന്നത്.
2011, 2014, 2015 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള താരമാണ് ജ്യോക്കോവിച്ച്. ഇതോടെ മൊത്തം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം പതിമൂന്നായി.