ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജ്യോകോവിച്ചിന്

ജ്യോകോയുടെ നാലാം ഷാങ്ഹായി ഓപ്പണ്‍ കിരീടമാണിത്

Update: 2018-10-15 02:37 GMT
Advertising

ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജ്യോകോവിച്ചിന്. ഫൈനലില്‍ ക്രൊയേഷ്യയുടെ ബോണാ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. ജ്യോകോയുടെ നാലാം ഷാങ്ഹായി ഓപ്പണ്‍ കിരീടമാണിത്.

മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചെത്തിയ കോറിച്ചിനെ അനായാസം മറികടക്കാന്‍ ജ്യോകോയ്ക്കായി. യു.എസ് ഓപ്പണ്‍ കിരീടത്തിന് ശേഷം ജ്യോകോയുടെ മറ്റൊരു നേട്ടം. ആദ്യ സെറ്റ് 6- 3ന് നേടാന്‍ സെര്‍ബിയന്‍ താരത്തിനായി

രണ്ടാം സെറ്റില്‍ എതിരാളി അല്പം കൂടി മികവ് പുലര്‍ത്തിയെങ്കിലും 6-4ന് സെറ്റും മത്സരവും നേടി ജ്യോകോ കിരീടത്തിലേക്ക് പറന്നടുത്തു. മുന്‍ സീസണുകളിലും പരിക്കും മോശം ഫോമും വേട്ടയാടിയ ജ്യോകോ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സീസണില്‍ വിംബിള്‍ഡണും യു.എസ് ഓപ്പണും നേടിയ താരം സീസണ്‍ അവസാനത്തോടെ റാങ്കിങ്ങില്‍ രണ്ടാമതെത്താനാണ് ശ്രമിക്കുന്നത്.

Tags:    

Similar News