പേസും ഭൂപതിയും വീണ്ടും ഒന്നിച്ചു
ഫ്രെയിങ് പാന്‍ ചലഞ്ചിലൂടെയാണ് പേസും ഭൂപതിയും ഒറ്റ ഫ്രെയിമില്‍ ടെന്നീസ് കളിച്ചത്...
ഇന്ത്യന്‍ ടെന്നീസിലെ ഏറ്റവും വിജയിച്ച ജോഡി ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, പേസ് - ഭൂപതി സഖ്യം. വര്‍ഷങ്ങളുട ഇടവേളക്കുശേഷം ലോക്ഡൗണാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചിരിക്കുന്നത്. ഫ്രെയിങ് പാന്‍ ചലഞ്ച് ഏറ്റെടുത്ത ഭൂപതിയുടെ വീഡിയോയും ചേര്‍ത്താണ് പേസ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'യേ ദോസ്തി ഹം നഹി തോഡേഗേ...' എന്ന ബോളിവുഡ് ഗാനവും ചേര്‍ത്താണ് പേസ് ഇരുവരുടേയും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2009 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ മൂന്ന് ഗ്രാന്റ് സ്ലാമുകളാണ് പേസും ഭൂപതിയും ചേര്‍ന്ന് നേടിയത്. ഇതില്‍ 2009ലെ നാല് ഗ്രാന്റ് സ്ലാമുകളുടേയും ഫൈനലിലെത്താന്‍ ഇവര്‍ക്കായിരുന്നു. ഡേവിസ് കപ്പില്‍ തുടര്‍ച്ചയായി 24 ജയങ്ങള്‍ നേടിയും ഇവര്‍ റെക്കോഡിട്ടു. കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് പേസും ഭൂപതിയും പിരിഞ്ഞത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഒന്നിച്ചെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇരുവര്‍ക്കുമായില്ല. 2011ല്‍ ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിലെത്തിയതായിരുന്നു രണ്ടാം വരവിലെ മികച്ച നേട്ടം.
For all those who wanted to see us playing together... 🎾🍳😂 @Maheshbhupathi pic.twitter.com/i1gmdfbDAZ
— Leander Paes (@Leander) April 12, 2020
ഫ്രെയിങ് പാന്‍ ചലഞ്ച് തുടങ്ങിവെച്ചത് ലിയാണ്ടര്‍ പേസായിരുന്നു. വീട്ടിലിരിക്കുമ്പോള്‍ ഫ്രംയിംങ് പാനുപയോഗിച്ച് ടെന്നീസ് ബോള്‍ അടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും അയക്കാനായിരുന്നു ഫോളോവേഴ്‌സിനോട് പേസ് ആവശ്യപ്പെട്ടത്. ഇഷ്ടപ്പെട്ട ചിലവ താന്‍ തന്നെ ഷെയര്‍ ചെയ്യുമെന്നും പേസ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ഭൂപതി തന്നെ ടെന്നീസ് ബോള്‍ ഫ്രെയിങ് പാന്‍ കൊണ്ട് തട്ടുന്നതിന്റെ വീഡിയോ പോസ്റ്റു ചെയ്തു. പന്തില്‍ നോക്കാതെ ക്യാമറയില്‍ നോക്കിക്കൊണ്ടുള്ള പേസിന്റെ സ്റ്റൈലിഷ് ഷോട്ടിന്റെ ആവിഷ്‌കാരമെന്നാണ് ഈ വീഡിയോയെ ഭൂപതി വിശേഷിപ്പിച്ചത്. ടെന്നീസ് പങ്കാളിയുടെ ഈ വീഡിയോ ഇഷ്ടപ്പെട്ട പേസ് തന്റെ വീഡിയോയും കൂടിചേര്‍ത്ത് പുത്തനൊരു വീഡിയോയാക്കി ഇറക്കി.
ഈ പ്രായത്തിലെങ്കിലും സാങ്കേതികവിദ്യയൊട് ഇഷ്ടം തോന്നി തുടങ്ങിയലോ എന്ന കുസൃതി നിറഞ്ഞ മറുപടിയാണ് പേസിന്റെ വീഡിയോക്ക് ഭൂപതി നല്‍കിയത്.
Bravo 👏👏 .. finally getting Tech Savvy in your old age @Leander 🏆 🏆 🏆 https://t.co/UKwSBea0Yk
— Mahesh Bhupathi (@Maheshbhupathi) April 12, 2020
നാല് വര്‍ഷം മുമ്പ് 45കാരനായ മഹേഷ് ഭൂപതി ടെന്നീസ് നിര്‍ത്തിയിരുന്നു. പ്രായം 46ആയെങ്കിലും പേസ് ടെന്നീസ് കളത്തിലുണ്ട്. ഈ വര്‍ഷം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് പേസിന്റെ വിരമിക്കലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പീറ്റ് സാംപ്രസിനേയും റോഡര്‍ ഫെഡററേയും തോല്‍പിച്ചിട്ടുള്ള പേസ് അതേ വീര്യത്തോടെയാണ് ഇപ്പോഴും ടെന്നീസില്‍ തുടരുന്നത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷം കൂടുതല്‍ കാത്തിരിക്കേണ്ടി വന്നാലും പേസില്‍ ടെന്നീസ് ബാക്കിയുണ്ടാവുമെന്നുറപ്പ്.