ലോഡ് ഷെഡിങ് ഒഴിവാക്കാൻ തീവ്രശ്രമം; പുറത്തു നിന്ന് 250 മെഗാവാട്ട് വാങ്ങും
15 മിനിട്ട് സമയം നീട്ടേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി
Update: 2022-04-30 01:00 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കാൻ തീവ്രശ്രമവുമായി കെ.എസ്.ഇ.ബി. മെയ് 31 വരെ പുറത്തു നിന്ന് 250 മൊഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. യൂണിറ്റിന് 20 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകാനാണ് സാധ്യത.
ദിവസം ഒന്നരക്കോടി മുടക്കി പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിനൊപ്പം കോഴിക്കോട് നല്ലളം ഡീസൽ പ്ലാൻറും പ്രവർത്തിപ്പിക്കും. നവംബർ വരെ രാജ്യത്ത് കൽക്കരി ക്ഷാമം തുടരുമെന്നാണ് സൂചന.
ഒരാഴ്ചത്തേക്ക് പ്രവർത്തിക്കാനുള്ള ഇന്ധനം വാങ്ങി. ഇന്നലെ മുതൽ വൈദ്യുതി ഉദ്പാദനം ആരംഭിച്ചു. കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് 45 ദിവസം വേണ്ടി വരും.