ഫുജൈറ തീരത്ത് ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചു

Update: 2018-08-15 04:12 GMT
Advertising

ആറ് മാസമായി ഫുജൈറ തീരത്ത് ദുരിതത്തില്‍ കഴിഞ്ഞിരുന്ന 16 ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചു. ആറ് മാസത്തിലേറെയായി നീണ്ടുനിന്ന ദുരിതക്കടല്‍ താണ്ടിയ സംഘം നാടിന്റെ സ്വാതന്ത്ര്യദിനത്തില്‍ ജന്മനാട്ടില്‍ തിരിച്ചെത്തും.

‘മഹര്‍ഷി വാമദേവ’ എന്ന ഇന്ത്യന്‍ കപ്പലിലെ 19 ജീവനക്കാരാണ് ഫെബ്രുവരിയില്‍ ഫുജൈറ തീരത്ത് കുടുങ്ങിയത്. കപ്പല്‍ സാമ്പത്തിക ബാധ്യതയിലാതിനെ തുടര്‍ന്ന് ഉടമസ്ഥാവകാശം കൈമാറുന്ന നടപടി അനിശ്ചിതത്വത്തിലായതിനാല്‍ കപ്പലിലേക്ക് പോയ ഇവര്‍ക്ക് പിന്നെ നാട്ടിലേക്ക് പോകാനോ യു എ ഇയില്‍ തിരിച്ചിറങ്ങാനോ പറ്റാത്ത അവസ്ഥയായിരുന്നു. പട്ടിണിയും ദുരിതവും രോഗവുമായി കപ്പലില്‍ കഴിഞ്ഞിരുന്ന ഇവരുടെ കഥ ‘ഗള്‍ഫ് മാധ്യമം’ ദിനപത്രമാണ് പുറത്തെത്തിച്ചത്.

Full View

19 പേരില്‍ 3 പേരെ നേരത്തേ മോചിപ്പിച്ചിരുന്നു. ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബും, ഇന്ത്യന്‍ കോണ്‍സുലേറ്റും സഹായത്തിന് എത്തിയതോടെയാണ് 16 പേരുടെ മോചനം സാധ്യമായത്. ഉത്തരേന്ത്യക്കാരായ 16 പേരും ദുബൈയില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വാതന്ത്യദിനത്തില്‍ തന്നെ എത്തിച്ചേരും.

Full View
Tags:    

Similar News